കൊറിയൻ സമാധാനം സിംഗപ്പൂർ ഷോയിലൂടെ
June 14, 2018, 12:10 am
ഡോ. ജോസുകുട്ടി സി.എ.
 
ക​ഴി​ഞ്ഞ​ദി​വ​സം കി​മ്മും ട്രം​പും ത​മ്മിൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്‌​ച​യെ​ക്കു​റി​ച്ച് മ​ഹ​ത്തായ വി​ജ​യ​മെ​ന്നും അ​ത​ല്ല, വെ​റു​മൊ​രു പ്ര​ക​ട​ന​മാ​യി​രു​ന്നു എ​ന്നും ഉ​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളു​മാ​ണ് പൊ​തു​വെ കാ​ണു​ന്ന​ത്. യ​ഥാർ​ത്ഥ​ത്തിൽ ഉ​ച്ച​കോ​ടി എ​ന്തു​നേ​ടി? ഉ​ച്ച​കോ​ടി കൊ​റി​യൻ ഉ​പ​ദ്വീ​പിൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​മോ അ​തോ സിം​ഗ​പ്പൂ​രിൽ ന​ട​ന്ന ഒ​രു ന​യ​ത​ന്ത്ര ഷോ​യാ​യി പ​രി​ണ​മി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണി​വി​ടെ...
പ്ര​തീ​കാ​ത്മ​കം
ഏ​ക​ദേ​ശം 70 വർ​ഷ​മാ​യി യു​ദ്ധം ചെ​യ്‌​തും വെ​ല്ലു​വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മി​സൈ​ലു​കൾ തൊ​ടു​ത്തു​വി​ട്ടും സാ​മ്പ​ത്തിക ഉ​പ​രോ​ധം ഏർ​പ്പെ​ടു​ത്തി​യും ക​ഴി​ഞ്ഞു​കൂ​ടിയ ര​ണ്ട് രാ​ഷ്‌​ട്ര​ത്ത​ല​വൻ​മാർ പ​ഴ​യ​കാ​ലം മ​റ​ന്ന് ഒ​രു മേ​ശ​യ്‌​ക്ക് ചു​റ്റും ഇ​രു​ന്ന് പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തു​ന്ന​ത് വ​ലിയ നേ​ട്ട​മാ​ണെ​ന്ന കാ​ര്യ​ത്തിൽ സം​ശ​യ​മി​ല്ല. കൊ​റി​യൻ ഉ​പ​ദ്വീ​പിൽ സു​സ്ഥിര സ​മാ​ധാ​നം സ്ഥാ​പി​ക്കാൻ ഒ​രു വാ​തിൽ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യി ഇ​ത് എ​ന്ന് സാ​ധി​ക്കും എ​ന്ന​തി​നെക്കാൾ പ്ര​തീ​കാ​ത്മ​ക​മാ​യി സ​മാ​ധാ​ന​ത്തി​ന്റെ പാ​ത​യി​ലൂ​ടെ​യേ ഇ​ത് നേ​ടി​യെ​ടു​ക്കാൻ ക​ഴി​യൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​ച്ച​കോ​ടി നൽ​കു​ന്ന​ത്. ഇ​ത് ശ​രി​വ​യ്‌​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​രു​നേ​താ​ക്ക​ളും ചർ​ച്ച​യ്‌​ക്ക് ശേ​ഷം ന​ട​ത്തി​യ​ത്. ' ഇ​ന്ന് ന​ട​ന്ന​തി​നെ​ക്കു​റി​ച്ച് അ​ഭി​മാ​നി​ക്കു​ന്നു, കൊ​റി​യൻ ഉ​പ​ദ്വീ​പു​മാ​യി പു​തിയ ബ​ന്ധ​ത്തി​ന് തു​ട​ക്ക​മാ​യി ' , എ​ന്നാ​ണ് ട്രം​പ് വീ​മ്പി​ള​ക്കി​യ​ത്. ' ഗ​ത​കാ​ല​ത്തെ മ​റി​ക​ട​ന്ന് വ​ലിയ മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​രി​ത്ര​പ​ര​മായ കൂ​ടി​ക്കാ​ഴ്‌ച ' എ​ന്നാ​ണ് കിം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഈ ര​ണ്ട് പ്ര​സ്‌​താ​വ​ന​ക​ളും കൂ​ടി​ക്കാ​ഴ്‌​ച​യു​ടെ പ്ര​തീ​കാ​ത്മ​ക​മായ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.
ബാ​ഹ്യ​ശ​ക്തി​കൾ
സ​മാ​ധാന ഉ​ട​മ്പ​ടി പ്രാ​വർ​ത്തി​ക​മാ​ക്കാൻ നേ​രി​ടു​ന്ന ഒ​രു പ്ര​ധാന വെ​ല്ലു​വി​ളി​യാ​ണ് ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങൾ . ഉ​ത്തര കൊ​റി​യ​യും അ​മേ​രി​ക്ക​യും എ​ന്ന പോ​ലെ തെ​ക്കൻ കൊ​റി​യ​യും ചൈ​ന​യും ജ​പ്പാ​നും കൊ​റി​യൻ ഉ​പ​ദ്വീ​പിൽ പ്ര​ത്യേക താ​ത്‌​പ​ര്യ​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ്. ഉ​ത്തര കൊ​റി​യ​യു​ടെ സു​ര​ക്ഷ അ​മേ​രി​ക്ക ഉ​റ​പ്പാ​ക്കു​മെ​ന്ന പ്ര​സ്താ​വന ചൈ​ന​യ്‌​ക്ക് ദ​ഹി​ക്കാൻ ഇ​ട​യി​ല്ല. തെ​ക്കൻ കൊ​റി​യ​യു​മാ​യി ചേർ​ന്നു​ള്ള അ​മേ​രി​ക്ക​യു​ടെ സം​യു​ക്ത സൈ​നിക അ​ഭ്യാ​സം നിർ​ത്തി​യെ​ന്ന ട്രം​പി​ന്റെ പ്ര​സ്താ​വന ദ​ക്ഷിണ കൊ​റി​യ​യെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. ജ​പ്പാ​ന്റെ താ​ത്‌​പ​ര്യ​ങ്ങൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ ക​രാർ വി​ജ​യി​ക്കി​ല്ല. ചു​രു​ക്ക​ത്തിൽ ബാ​ഹ്യ​ശ​ക്തി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ക​രാ​റി​ലെ വാ​ഗ്ദാന​ങ്ങൾ ന​ട​പ്പി​ലാ​ക്കാൻ ക​ഴി​യു​മോ എ​ന്ന് ക​ണ്ടു​ത​ന്നെ അ​റി​യ​ണം.
കി​റു​ക്ക​ന്മാ​ര​ല്ല,
കു​റു​ക്ക​ന്മാ​രാ​ണ്
സിം​ഗ​പ്പൂർ ചർ​ച്ച ന​ട​ക്കു​ന്ന​തി​ന് മുൻ​പ് ട്രം​പി​നെ​യും കി​മ്മി​നെ​യും അ​ര​ക്കി​റു​ക്ക​ന്മാ​രാ​യാ​ണ് വി​ല​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാൽ ഇ​വർ കി​റു​ക്ക​ന്മാ​ര​ല്ല, ത​ന്ത്ര​ശാ​ലി​ക​ളായ കു​റു​ക്ക​ന്മാ​രാ​ണെ​ന്ന് കൂ​ടി​ക്കാ​ഴ്‌ച തെ​ളി​യി​ക്കു​ന്നു. പ​ര​സ്‌​പ​രം ആ​ശ്ലേ​ഷി​ച്ചും. ആ​വ​ശ്യ​ത്തി​ല​ധി​കം പ്ര​ശം​സി​ച്ചും ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ചു എ​ന്ന മ​ട്ടി​ലു​ള്ള പ്ര​സ്‌​താ​വ​ന​ക​ളാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​ത്. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നോ​ടൊ​പ്പം സ്വ​ന്തം രാ​ഷ്‌​ട്രീയ നേ​ട്ട​ങ്ങൾ സം​ര​ക്ഷി​ക്കാൻ ഇ​വർ പ്ര​ത്യേ​കം ശ്ര​മി​ക്കു​ന്നു​ണ്ട്.
ട്രം​പ് , അ​ന്താ​രാ​ഷ്‌​ട്ര രം​ഗ​ത്തെ ഒ​റ്റ​പ്പെ​ടൽ അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാന ദൂ​ത​നാ​യി അ​വ​ത​രി​ച്ചു. ആ​ഭ്യ​ന്തര രാ​ഷ്‌​ട്രീ​യ​ത്തിൽ പ്ര​ത്യേക നേ​ട്ട​ങ്ങൾ ഒ​ന്നും​ത​ന്നെ​യി​ല്ലാ​ത്ത ട്രം​പ്, അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നും പ​റ്റു​മെ​ങ്കിൽ സ​മാ​ധാ​ന​ത്തി​ന്റെ നോ​ബൽ സ​മ്മാ​നം നേ​ടാ​നും ഈ ഉ​ച്ച​കോ​ടി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
കി​മ്മി​നെ സം​ബ​ന്‌​ധി​ച്ചി​ട​ത്തോ​ളം അ​ന്താ​ഷ്‌​ട്ര രം​ഗ​ത്തെ ഒ​റ്ര​പ്പെ​ട​ലി​ന് വി​രാ​മ​മാ​യി. ന​ല്ല​വ​നെ​ന്ന് അ​മേ​രി​ക്ക സർ​ട്ടി​ഫി​ക്ക​റ്റ് നൽ​കിയ കി​മ്മി​ന് മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര സാ​മ്പ​ത്തിക ബ​ന്‌​ധ​ങ്ങൾ​ക്ക് തു​ട​ക്കം കു​റി​ക്കാം. ഒ​റ്റ കൂ​ടി​ക്കാ​ഴ്‌ച കൊ​ണ്ട് രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​ന്മാ​രു​ടെ പ​രി​വേ​ഷം ചാർ​ത്തി​ക്കി​ട്ടി എ​ന്ന​ത് ഈ കു​റു​ന​രി​ക​ളു​ടെ വി​ജ​യം ത​ന്നെ​യാ​ണ്.
ഇ​ന്ത്യൻ നി​ല​പാ​ട്
മി​ക്ക ലോ​ക​രാ​ജ്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്‌​ച​യെ സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാന ന​ട​പ​ടി​യാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ത്യ​യും സം​യു​ക്ത​പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ​‌്‌​തു​ക​ഴി​ഞ്ഞു. വ​ട​ക്കൻ കൊ​റിയ പാ​കിസ്‌​ഥാ​ന്റെ ആ​ണവ മി​സൈൽ പ​ദ്ധ​തി​ക​ളെ ര​ഹ​സ്യ​മാ​യി സ​ഹാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന രാ​ജ്യ​മാ​ണ്. ഇ​ന്ത്യ ശ​ക്ത​മാ​യി ഇ​തിൽ എ​തിർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ കൊ​റി​യൻ ഉ​പ​ദ്വീ​പ് സ​മ്പൂർണ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് , പാ​ക്കി​സ്ഥാ​ന്റെ ആ​ണ​വ​ശേ​ഷി​യെ ദുർ​ബ​ല​മാ​ക്കും. മാ​ത്ര​മ​ല്ല, കൊ​റി​യൻ ഉ​പ​ദ്വീ​പി​ലെ സ​മാ​ധാ​നം ആ രാ​ജ്യ​വു​മാ​യി കൂ​ടു​ത​ലായ സാ​മ്പ​ത്തിക സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ​യ്‌​ക്ക് അ​വ​സ​രം നൽ​കു​ക​യും ചെ​യ്യും.
ഒ​ന്നു​റ​പ്പി​ച്ച് പ​റ​യാം ഒ​രു ആ​ണ​വ​യു​ദ്ധ​ത്തി​ന്റെ പോ​ലും കാർ​മേ​ഘ​ങ്ങൾ ഉ​രു​ണ്ടു​കൂ​ടി സം​ഘർ​ഷ​ഭ​രി​ത​മാ​യി​രു​ന്ന കൊ​റി​യൻ ഉ​പ​ദ്വീ​പിൽ താ​ത്‌​കാ​ലി​ക​മാ​യെ​ങ്കി​ലും ആ ഭീ​തി ഒ​ഴി​വാ​യി​ക്കി​ട്ടി​യ​ത് നേ​ട്ട​മാ​ണെ​ന്ന കാ​ര്യ​ത്തിൽ സം​ശ​യ​മി​ല്ല. അ​തേ​സ​മ​യം സം​യു​ക്ത പ്ര​സ്‌​താ​വ​ന​യിൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ല​ക്ഷ്യ​ങ്ങൾ നേ​ടി​യെ​ടു​ത്തി​ല്ലെ​ങ്കിൽ സിം​ഗ​പ്പൂ​രി​ലെ സ​മാ​ധാ​ന​ദ്വീ​പിൽ ന​ട​ന്ന പ്ര​ക​ട​നം വെ​റും ന​യ​ത​ന്ത്ര പ്ര​ഹ​സ​ന​മാ​യി ച​രി​ത്രം വി​ല​യി​രു​ത്തും.

നേട്ടങ്ങൾ

 കൊ​റി​യൻ ഉ​പ​ദ്വീ​പി​നെ പ​രി​പൂർണ ആ​ണ​വാ​യുധ വി​മു​ക്ത​മാ​ക്കും.
 ഉ​ത്തര കൊ​റി​യ​യു​ടെ സു​ര​ക്ഷ​യ്‌​ക്ക് അ​മേ​രി​ക്ക​യു​ടെ ഉ​റ​പ്പ്.
 കൊ​റി​യൻ ഉ​പ​ദ്വീ​പിൽ സു​സ്ഥിര സ​മാ​ധാ​നം സ്ഥാ​പി​ക്കും.
 തെ​ക്കൻ കൊ​റി​യ​യും അ​മേ​രി​ക്ക​യും ചേർ​ന്ന് ന​ട​ത്തു​ന്ന സം​യു​ക്ത സൈ​നിക അ​ഭ്യാ​സം നി​റു​ത്തി വ​യ്‌​ക്കും.
 യു​ദ്ധ​ത്തിൽ മ​രി​ച്ച അ​മേ​രി​ക്കൻ സൈ​നി​ക​രു​ടെ ഭൗ​തിക അ​വ​ശി​ഷ്‌​ടം കൈ​മാ​റും.
 ക്ര​മേണ ഉ​ത്ത​ര​കൊ​റി​യ​യ്‌​ക്കെ​തി​രെ​യു​ള്ള സാ​മ്പ​ത്തിക ഉ​പ​രോ​ധം പിൻ​വ​ലി​ക്കും.
 ഔ​ദ്യോ​ഗി​ക​മാ​യി കൊ​റി​യൻ യു​ദ്ധം അ​വ​സാ​നി​ച്ചു എ​ന്ന ക​രാർ ഒ​പ്പി​ടും.
 ഉ​ത്തര കൊ​റിയ മി​സൈൽ പ​രീ​ക്ഷണ കേ​ന്ദ്രം ന​ശി​പ്പി​ക്കും.


കോട്ടങ്ങൾ
 തീ​രു​മാ​ന​ങ്ങൾ എ​ന്ന് ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്നി​ല്ല.
 ഉ​ത്തര കൊ​റി​യ​യു​ടെ മി​സൈൽ ശേ​ഷി മ​ര​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ല.
 സാ​മ്പ​ത്തിക ഉ​പ​രോ​ധം എ​ന്ന് നീ​ക്കു​മെ​ന്ന് പ​റ​യു​ന്നി​ല്ല.
 ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മായ പ​രി​ശോ​ധ​ന​ക​ളോ മേൽ​നോ​ട്ട​മോ സം​ബ​ന്‌​ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.
 മുൻ​പ് എ​ത്തി​ച്ചേർ​ന്നി​ട്ടു​ള്ള ക​രാ​റു​ക​ളെ അ​പേ​ക്ഷി​ച്ച് സാ​ങ്കേ​തിക മേ​ന്മ​യി​ല്ല.
 ചൈ​ന, ജ​പ്പാൻ തു​ട​ങ്ങിയ രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ താ​ത്‌​പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ല.
 സം​യു​ക്‌ത പ്ര​സ്‌​താ​വ​ന​യ്‌​ക്ക് വെ​റും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്ക​ലി​ന്റെ നി​ല​വാ​രം മാ​ത്രം.













(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ്. ഫോൺ : 9447145381)  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ