കുമാരസ്വാമിക്ക് കരുത്തേകി ബി.ജെ.പിയിൽ നിന്നും ജയനഗർ പിടിച്ചെടുത്ത് കോൺഗ്രസ്
June 13, 2018, 12:37 pm
ബംഗളൂരു: കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാരിന് കരുത്തേകി ബംഗളൂരുവിലെ ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം. ബി.ജെ.പിയുടെ ബി.എൻ പ്രഹ്ലാദിനെതിരെ 4000ത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് സൗമ്യ മണ്ഡലത്തിൽ വിജയിച്ചത്. സൗമ്യ റെഡ്ഢി 54, 045 വോട്ട് നേടിയപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥി 50,270 വോട്ട് നേടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി.

കർണാടകയിലെ തിരഞ്ഞെടുപ്പ് മേയ് 12നായിരുന്നെങ്കിലും മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയായ ബി.ജെ.പി സ്ഥാനാർത്ഥി ബി.എൻ വിജയകുമാറിന്റെ മരണത്തെ തുടർന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. കോൺഗ്രസുമായി സഖ്യം സ്ഥാപിച്ച സാഹചര്യത്തിൽ ജെ.ഡി.എസ് മത്സരത്തിൽ നിന്നും പിൻമാറിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെ ജെ.ഡി.എസ് അധികാരത്തിൽ എത്തുകയായിരുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ