പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു: സുധീരൻ
June 13, 2018, 12:55 pm
തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് വി.എം.സുധീരൻ രംഗത്ത്. പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. ജനങ്ങളുടെ വിശ്വാസം ആർജിക്കാതെ പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാവില്ലെന്നും സുധീരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിഴിഞ്ഞം,​ ഹാരിസൺ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ പൂർണ പരാജയമായിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എ.ഐ.സി.സിയുടെ നിർദ്ദേശം പോലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവഗണിച്ചുവെന്നും സുധീരൻ പറഞ്ഞു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസിന് പാഠമാകണം. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് കൊണ്ട് ഒന്നും നേടാനാവില്ലെന്ന കാര്യം നേതാക്കൾ മനസിലാക്കണം. ഗ്രൂപ്പ് എന്നത് സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള ഉപകരണം മാത്രമാണെന്നും സുധീരൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ