'തരം താഴ്ന്ന പ്രതികരണങ്ങൾക്ക് ഞാൻ ഇല്ല'
June 13, 2018, 2:33 pm
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു തെലുങ്ക് നടി ശ്രീ റെഡ്ഡിയുടെ ചില വെളിപ്പെടുത്തലുകൾ. സിനിമാക്കഥയെ വെല്ലുന്ന വിശേഷങ്ങളാണ് താരം പങ്കുവച്ചത്. ഒടുവിലായി നടൻ നാനിക്ക് നേരെയും നടി ലൈംഗികാരോപണവുമായി രംഗത്തെത്തി. താനും നാനിയുമായിട്ടുളള ഡേർട്ടി പിക്ചർ താമസിക്കാതെ പുറത്തു വരുമെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബത്തെപ്പിടിച്ച് ആണയിടണമെന്നാണ് ശ്രീ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നാനി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ലൈംഗികാരോപണ വിഷയത്തിൽ ഇതാദ്യമായിട്ടാണ് നാനി പ്രതികരിക്കുന്നത്. നിങ്ങളെ പോലെ തരം താഴ്ന്ന പ്രതികരണങ്ങൾക്ക് ഞാൻ ഇല്ല, നിങ്ങളുടെ ആവശ്യവും അതു തന്നെയാണ്. ഞാൻ നിയമ നടപടിയ്ക്ക് തയ്യാറാവുകയാണ്. അതിന്റെ ആദ്യപടിയായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മാന നഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. ശ്രീയ്‌ക്കെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു തനിയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് താരം മറുപടി നൽകിയത്.

മൃദു സമീപനം പുലർത്തുന്ന ആളെ ഇവിടെ ആർക്കും ഉപദ്രവിക്കാം. അയാളെ കുറിച്ച് സത്യമല്ലാത്ത മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാം. എന്നാൽ തനിയ്ക്ക് എതിരെ ഉയർത്തുന്ന ആരോപണങ്ങളെ കുറിച്ച് ഒരു പേടിയുമില്ല. എന്നാൽ ഞാൻ ജീവിക്കുന്ന ചുറ്റുപ്പാടിനെ കുറിച്ചോർത്ത് തനിയ്ക്ക് ഭയമുണ്ട്. ക്ലിക്ക്സിനും , വ്യൂസിനും വേണ്ടി എന്ത് വൃത്തികേടു വേണമെങ്കിലും ഇത്തരക്കാർ പ്രസിദ്ധീകരിക്കും. ഈ വിഷയത്തെ കുറിച്ച് തനിയ്ക്ക് കൂടുതലൊന്നും പറയാനില്ലെന്നും താരം പറഞ്ഞു. സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, റാണ ദഗുബാട്ടിയുടെ സഹോദരൻ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊർത്താല തുടങ്ങിയവർക്കു നേരെയും ശ്രീ റെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ