ഷവോമി റെഡ്മി വൈ 2 ഇന്ത്യൻ വിപണിയിൽ
June 13, 2018, 7:36 pm
കൊച്ചി: രാജ്യത്തെ പ്രമുഖ സ്മാർട്ട്‌ ഫോൺ ബ്രാൻഡായ ഷവോമി, റെഡ്മി വൈ 2 ഫോണുകൾ ഇന്ത്യൻ വിപണിയിലിറക്കി. അസാധാരണ സെൽഫി അനുഭവം നൽകുന്ന നിർമിത ബുദ്ധി ഉപയോഗിക്കുന്ന 16 എം.പി ഫ്രണ്ട് കാമറ, 12 എം.പി കാമറ +5 എം.പി ഇരട്ട റിയർ കാമറ എന്നിവയാണ് സവിശേഷത.
ഗോൾഡ്, റോസ് ഗോൾഡ്, ഡാർക്ക് ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് വില 9,999 രൂപ മുതലാണ്. ഉയർന്ന ശേഷിയുള്ള ( 4ജിബി+ 64 ജിബി) പതിപ്പിന് 12,999 രൂപയാണ് വില. ആമസോൺ, മൈഹോം തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ചില സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1800 രൂപയുടെ തത്സമയ കാഷ് ബാങ്ക് , 240 ജിബിവരെയുള്ള എയർടെലിന്റെ ഡേറ്റാ സൗജന്യം തുടങ്ങിയവ ഓഫറിൽ ഉൾപ്പെടുന്നു.
കുറഞ്ഞ വെളിച്ചത്തിലും ഉയർന്ന ക്വാളിറ്റിയിലുള്ള ചിത്രങ്ങൾ എടുക്കുവാൻ സാധിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലൈറ്റ് ഓട്ടോമാറ്റിക്കായി മനസിലാക്കാൻ 16 എം. പി കാമറയ്ക്ക് കഴിയും. 5.99 ഇഞ്ച് സ്‌ക്രീൻ ഡിസ്‌പ്ലേ വലിയ സ്‌കീൻ അനുഭവം നൽകുന്നു. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്ലാറ്റ്‌ഫോമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 265 ജിബി വരെ വികസിപ്പിക്കുവാൻ കഴിയുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി വൈ 1 പുറത്തിറക്കി ആറു മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെൽഫി ഫോൺ ആയി മാറി. റെഡ്മി വൈ ഉപയോഗിക്കുന്നവരിൽ 57 ശതമാനവും 24 വയസിനു താഴെയുള്ളവരാണ്. വൈ ശ്രേണിയിലുള്ള ഷവോമി സ്മാർട്ട്‌ഫോണിന്റെ വിജയത്തിന്റെ തെളിവാണിതെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറും ഷവോമി വൈസ് പ്രസിഡന്റുമായി മനു ജയിൻ പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ