ഇസഡ് പ്ലസ് സുരക്ഷയോടെ കുമ്മനം നാളെ കേരളത്തിലെത്തും
June 13, 2018, 3:37 pm
തിരുവനന്തപുരം: ഇസഡ് പ്ലസ് സുരക്ഷയോടെ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നാളെ കേരളത്തിലെത്തും. പത്ത് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാൽ 20 വരെ കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15ന് ശബരിമല സന്ദർശനവും നടത്തും. പണ്ടത്തെ പോലെയല്ല, ഇപ്പോൾ എവിടെയെങ്കിലും പോവണമെങ്കിൽ ഏഴ് ദിവസം മുമ്പ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.

മിസോറാമിൽ ചെറിയ സുരക്ഷയൊന്നുമല്ല കുമ്മനം രാജശേഖരന് കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുളത്. ആയുധധാരികളായ നൂറ് സി.ആർ.പി.എഫ് ഭടൻമാർ ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നുണ്ട്. പുറത്ത് അസാം റെെഫിൾസിന്റെ അമ്പത് പേരുടെ പടയും. ബംഗ്ലാദേശും മ്യാൻമറും അതിർത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ. സുരക്ഷ ഏകോപിപ്പിക്കാൻ ഒരു എെ.പി.എസ് ഉദ്യോഗസ്ഥനും സി.ആർ.പി.എഫിന്റെ എെ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇവിടെയുണ്ട്. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം കേരളത്തിൽ എത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ