വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു
June 13, 2018, 2:47 pm
കോവളത്ത് ലാത്വിയൻ സ്വദേശിനി പീഡനത്തിനിരയായ കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. വിദേശ വനിതയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതിയെ കാണാതായത് മുതൽ കുടുംബം നടത്തിയ തിരച്ചിലും അധികാരികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് നേരിട്ട ദുരനുഭവങ്ങളും സിനിമയുടെ പശ്ചാത്തലമാകും.

അധികൃതർ പൊതുജനത്തിന്റെ മുന്നിൽ മൂടിവെക്കാൻ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന ഇൻഡോ- ഐറിഷ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുക. 

യുവതിയെ കാണാതായത് മുതൽ ഇവരുടെ കുടുംബത്തിനോടൊപ്പം സഹായത്തിന് ഉണ്ടായിരുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ വിജു വർമ്മ. അതിനാൽ അദ്ദേഹത്തിന് ഇത് നന്നായി അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്ത ആഴ്ചയോടെ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ