ബോളിവുഡിൽ ചുവട് വയ്ക്കാൻ നീരജ് മാധവ്
June 13, 2018, 4:08 pm
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയനായ നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങുന്നു. രാജ് - കൃഷ്ണ എന്നീ സംവിധായകർ ചേർന്നൊരുക്കുന്ന വെബ് സീരിസിലൂടെയാണ് നീരജിന്റെ ബി ടൗണിലേക്കുള്ള പ്രവേശനം. തിരക്കഥാകൃത്തായും ഡാൻസറായും കൊറിയോഗ്രഫറായും പ്രേക്ഷകരെ അമ്പരപ്പിച്ച നീരജ് മാധവ് തന്റെ ബോളിവുഡ് പ്രവേശനത്തിൽ ആവേശഭരിതനാണ്.

ഒരു ത്രില്ലർ സീരിസ് ആയി ഒരുക്കുന്ന വെബ് സീരിസിൽ മനോജ് ബാജ്‌പെയ്, തബു തുടങ്ങിയവരും വേഷമിടുന്നുണ്ട്. സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്തത് രാജും കൃഷ്ണയും ചേർന്നാണ്. സെയ്ഫ് അലിഖാൻ, നവാസുദീൻ സിദ്ദിഖി, മാധവൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമാണ് നീരജ്.

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ 'മാമാങ്കം' ആണ് മലയാളത്തിലെ നീരജിന്റെ പുതിയ സിനിമ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ