റോഡ് പണിക്കിടെ നായയെ തിളച്ച ടാറിട്ട് മൂടി
June 13, 2018, 4:33 pm
ആഗ്ര: റോഡ് പണിക്കിടെ നായയെ ജീവനോടെ ടാറൊഴിച്ച് മൂടി. ആഗ്രയിലെ ഫത്തേബാദിൽ ഒരു സ്വകാര്യ കന്പനി നടത്തിവന്ന റോഡ് പണിക്കിടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. റോഡിൽ കിടക്കുകയായിരുന്ന പട്ടിയുടെ ശരീരത്തിലേക്ക് തിളച്ച ടാറൊഴിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതിയോളം ടാർ മൂടപ്പെട്ട നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

റോഡ് പണി നടക്കുന്ന സ്ഥലത്തിന് സമീപത്ത് കിടക്കുകയായിരുന്നു നായ. ഭയപ്പെടുത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിന് പകരം കമ്പനി ജീവനക്കാർ തിളച്ച ടാർ നായയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. എന്നാൽ,​ നായ ചത്തു കിടക്കുകയായിരുന്നെന്നാണ് കന്പനി അധികൃതർ പറയുന്നത്. അതേസമയം,​ നായയ്ക്ക് ജീവനുണ്ടായിരുന്നെന്നും തിളച്ച ടാർ ശരീരത്തിൽ വീണപ്പോൾ വേദന കൊണ്ട് നായ കരയുന്നത് കേൾക്കാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ നായയുടെ മൃതദേഹം അപ്രത്യക്ഷമായതായി സാമൂഹ്യ പ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ