ആ ഭാഗ്യവാന് ഭാഗ്യമില്ല, ടിക്കറ്റില്ലാത്തതിനാൽ 80 ലക്ഷം സർക്കാരിലേക്ക്
June 13, 2018, 5:31 pm
പാലോട്: കഴിഞ്ഞ മാസം 12ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് ഇതുവരെ ലോട്ടറി ഹാജരാക്കാൻ കഴിഞ്ഞില്ല. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ജൂൺ 12നായിരുന്നു അവസാന ദിവസം. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 10 ദിവസം കൂടി കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്. പാലോട് പ്രണവം ഏജന്റ് രതീഷ് വിറ്റ കെ.വൈ 759932 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ