മദ്യപിച്ചു ലക്കുകെട്ട സഹോദരി നടിയുടെ നഗ്നവീഡിയോ ഇന്റ‌ർനെറ്റിലിട്ടു
June 13, 2018, 5:53 pm
ടെലിവിഷൻ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സാറാ ഖാന്റെ നഗ്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നിൽ തന്റെ സഹോദരി ആര്യ ഖാൻ ആണെന്നും മദ്യപിച്ച് ലക്കു കെട്ട അവൾ അബോധാവസ്ഥയിലാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും സാറാ ഖാൻ വ്യക്തമാക്കി. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്ര് ചെയ്‌ത വീഡിയോ ഉടൻ തന്നെ നീക്കം ചെയ്‌തെങ്കിലും സോഷ്യൽ മീഡിയയിൽ അപ്പോഴേക്കും വൻ രീതിയിൽ പ്രചരിച്ചിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും സാങ്കേതിക വിദ്യയുടെ തെറ്റായ വശമാണ് താൻ അനുഭവിച്ചതെന്നും ഒരു ദേശീയ മാദ്ധ്യമത്തിനോട് സാറ പറഞ്ഞു. ''നമ്മൾ എല്ലാവരും മനുഷ്യരാണ്. എല്ലാവരും തെറ്റ് പറ്റാം. അവൾക്കും ഇത്തരത്തിൽ സംഭവിച്ച ഒരു തെറ്റായിരിക്കാം ഇത്. വീഡിയോ പോസ്‌റ്റ് ചെയ്‌ത ഉടൻ കാര്യം മനസിലാക്കാൻ സാധിച്ചതിനാൽ വീഡിയോ പെട്ടെന്ന് തന്നെ നീക്കം ചെയ്‌തു''- സാറാ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ