വണ്ടർലായി​ൽ റംസാൻ ആഘോഷങ്ങൾ
June 13, 2018, 7:28 pm
കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ കൊച്ചി പുതുമയാർന്ന ഇനങ്ങളുമായി​ റംസാൻ ആഘോഷം നാളെ മുതൽ ഒരുക്കുകയാണ്. യിരിക്കുന്നു.
പാർക്കിലെ വൈവിധ്യമാർന്ന 56 റൈഡുകൾക്കൊപ്പം റംസാൻ ആഘോഷങ്ങളുടെ ഭാഗമായി ദിവസേന വൈകുന്നേരം 6 മണി മുതൽ 7.30 മണി വരെ നീണ്ടു നിൽക്കുന്ന ലൈവ് സ്റ്റേജ് ഷോയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഒപ്പം സ്വാദേറും റംസാൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും പ്രത്യേക പ്രാർത്ഥനാ സൗകര്യവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മൊബൈൽ ജോക്കികളുടെ കുസൃതി ചോദ്യങ്ങൾക്കും കടങ്കഥകൾക്കും ശരിയുത്തരം
നൽകുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കും. ഇതിനു പുറമേ ഇന്ത്യയിലെ ആദ്യ റിവേഴ്‌സ് ലൂപിംഗ് റോളർ കോസ്റ്റർ റൈഡായ റീക്കോയിൽ ഇത്തവണത്തെ റംസാന്റെ പ്രധാന ആകർഷണമാണ്.
ഓൺലൈൻ ടിക്കറ്റുകൾ 10 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പാർക്ക് പ്രവേശന നിരക്കിൽ 10 ശതമാനം കിഴിവുണ്ട്. ഒറിജിനൽ കോളേജ് ഐ.ഡി. കാർഡുമായി വരുന്ന 22 വയസിൽ താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 20ശതമാനം വരെ ഇളവും
ലഭിക്കും. ബുക്കിംഗിന് www.wonderla.com സന്ദർശിക്കുക. വിവരങ്ങൾക്ക് ഫോൺ​: 7593853107, 0484 2684009.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ