'കൂടെ'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി
June 13, 2018, 5:59 pm
നാല് വർഷങ്ങൾക്കു ശേഷം നസ്രിയ നസീം അഭിനയിക്കുന്ന സിനിമയായ 'കൂടെ'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ആരാരോ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. രഘു ദീക്ഷിത് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്യന്ന ചിത്രത്തിൽ പൃഥ്വിരാജ്, പാർവതി, ബോളിവുഡ് നടൻ അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഇൗണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.

സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ ഇതിവൃത്തം. ടൂ കൺട്രീസിന് ശേഷം രജപുത്ര ഇന്റർനാഷണലിന്റെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. 'പറവ' എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പാണ് ഈ ചിത്രത്തിനും ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ജൂലായ് ആറിന് റിലീസ് ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ