യുവാവിനെ മർദ്ദിച്ച സംഭവം; കെ.ബി ഗണേഷ്‌ കുമാറിനെതിരെ കേസെടുത്തു
June 13, 2018, 6:56 pm
കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെയും ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചൽ പൊലീസ് കേസെടുത്തത്.

അഞ്ചൽ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് അമ്മയുടെ മുന്നിൽ വച്ച് മർദ്ദനമേറ്റത്. അഞ്ചൽ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തക‌ൃഷ്‌ണൻ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എൽ.എ. ഇതേ വീട്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. അനന്തകൃഷ്ണൻ എം.എൽ.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആദ്യം എം.എൽ.എയും പിന്നീട് ഡ്രൈവറും മർദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ