രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് വക്താവ് സ്ഥാനം ഒഴിയുന്നു
June 13, 2018, 8:23 pm
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തെ തുടർന്ന് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടിയുടെ വക്താവ് സ്ഥാനം ഒഴിയുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോരുത്തർക്ക് വേണ്ടി വാദിക്കുമ്പോൾ തന്നെ അവരുടെ ഗ്രൂപ്പായി ചിത്രീകരിക്കുകയാണെന്ന് ഉണ്ണിത്താൻ പറഞ്ഞു. വിലക്ക് മറികടന്ന് പരസ്യപ്രസ്താവന നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തിൽ ഉണ്ണിത്താനും എം.എം ഹസനും തമ്മിൽ വാക്പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവാക്കരുതെന്ന് ഹസൻ പറഞ്ഞിരുന്നു. എന്നാൽ തന്നെ വക്താവാക്കിയത് ഹൈക്കമാൻഡാണെന്ന് ഉണ്ണിത്താൻ തിരിച്ചടിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ