ക്ഷേത്രക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളി, ഹരിപ്പാട് നഗരസഭയിൽ നാളെ ഹർത്താൽ
June 13, 2018, 9:02 pm
ആലപ്പുഴ: ക്ഷേത്രക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ഹരിപ്പാട് നഗരസഭാ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായും നേതാക്കൾ അറിയിച്ചു.

ഹരിപ്പാട് മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തിൽ ഒരു സംഘം കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കഴിഞ്ഞ ദിവസമാണ് ഇത് ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഇക്കാര്യത്തിൽ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ