കൊച്ചി തീരത്ത് ചരക്ക് കപ്പലിൽ തീപിടിത്തം: ഒരാൾ മരിച്ചു
June 13, 2018, 11:50 pm
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരത്ത് നങ്കൂരമിട്ട ചരക്ക് കപ്പലിന് തീപിടിച്ച് ഒരാൾ മരിച്ചു. അഹമ്മദാബാദ് സ്വദേശി യോഗേഷ് സോളങ്കിയാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് നാവികസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇന്ത്യൻ ചരക്ക് കപ്പലായ എം.വി നളിനിക്കാണ് ബുധനാഴ്ച വൈകീട്ട് തീപിടിച്ചത്.

കപ്പലിന്റെ എഞ്ചിൻ റൂണിലാണ് തീപിടിച്ചതെന്നാണ് വിവരം. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാഫ്തയുമായി പോകുകയായിരുന്ന കപ്പലിൽ 22പേരടങ്ങുന്ന ജീവനക്കാരാണുള്ളത്. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂർണമായും തകരാറിലായി. പ്രൊപ്പൽഷൻ സംവിധാനവും പ്രവർത്തനരഹിതമായിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ