മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
June 13, 2018, 9:26 pm
അങ്കമാലി: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അകമ്പടി വാഹനം ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനക്കാപ്പടി സ്വദേശി നാരായണനാണ് ചികിത്സയിൽ കഴിയുന്നത്. നാരായണന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതായും ആന്തരിക രക്ത സ്രാവമുള്ളതായും റിപ്പോർട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ