രാഹുലിന്റെ ഇഫ്താറിൽ ശ്രദ്ധാകേന്ദ്രമായി പ്രണബ്
June 14, 2018, 12:30 am
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിൽ ശ്രദ്ധാകേന്ദ്രമായത്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഇഫ്താർ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്ന സംഗമം കൂടിയായി മാറി. ഈ മാസം ഏഴിന് നടന്ന ആർ.എസ്.എസ് സമ്മേളനത്തിൽ പ്രണബ് പങ്കെടുത്തത് കോൺഗ്രസിനുള്ളിൽത്തന്നെ ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു.

കോൺഗ്രസിന്റെ ഓദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും രാഹുലിന്റെ തൊട്ടരികിലായി പ്രണബ് ഇരിക്കുന്നത് കാണാം. ആർ.എസ്.എസ് സമ്മേളനത്തിന്റെ വിവാദങ്ങൾക്കുശേഷം ഇരുവരും ആദ്യമായി കാണുന്നതും ഇന്നലെയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇഫ്താറിന് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽനിന്ന് പ്രണബ് പുറത്തായി എന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പ്രണബും രാഹുലും ഒന്നിച്ചുള്ള ഭക്ഷണവിരുന്ന്.

ഡൽഹി താജ് പാലസിൽ നടന്ന വിരുന്നിൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡി.എം.കെയുടെ കനിമൊഴി, ആർ.ജെ.ഡിയുടെ മനോജ് ധാ, ശരത് യാദവ്, മമതാ ബാനർജിയുടെ പ്രതിനിധിയായി ദിനേഷ് ത്രിവേദി, മായാവതിയുടെ പ്രതിനിധിയായി എസ്.സി മിശ്ര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ