അരക്കോടി വിലയുള്ള ആഡംബര കാറിൽ മകൻ അച്ഛന്റെ മൃതദേഹം അടക്കം ചെയ്‌തു
June 13, 2018, 9:55 pm
അബുജ: അരക്കോടി രൂപ വിലയുള്ള ആഡംബര കാറിൽ അച്ഛന്റെ മൃതദേഹം മകൻ അടക്കം ചെയ്തു. നൈജീരിയൻ സ്വദേശിയായ അസുബുകയുടെ അച്ഛന്റെ മൃതദേഹമാണ് അരക്കോടി വിലയുള്ള ബി.എം,ഡബ്ല്യു കാറിൽ അടക്കം ചെയ്‌തത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസുബുകയുടെ അച്ഛൻ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ അവസാന യാത്ര ഒരു ആഡംബര കാറിലായിരിക്കണമെന്ന് അസുബുകയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അച്ഛൻ മരിച്ചയുടൻ അടുത്തുള്ള ബി.എം.ഡബ്ല്യു ഷോറൂമിലെത്തി അബു ഒരു പുതിയ കാർ വാങ്ങിയത്.

തുടർന്ന് ആറടി ആഴത്തിലുള്ള കുഴിവെട്ടി പുത്തൻ ബി.എം.ഡബ്ല്യു എസ്‌.യുവിയിൽ അച്ഛന്റെ മൃതശരീരം വച്ച് അതിലേക്ക് ഇറക്കി. ഏകദേശം 66,000 പൗണ്ട് വിലയുള്ള കാറിന്, ഇന്ത്യൻ രൂപ കണക്കിൽ 59 ലക്ഷത്തിലധികമാണ് വില.

അബുവിന്റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വെറുതെ പണം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് നിരവധി പേരാണ് കുറ്റപ്പെടുത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ