പാലക്കാട് കോച്ച് ഫാക്ടറി: തീരുമാനം തിരുത്തി കേന്ദ്രം കേരളത്തോട് നീതി കാണിക്കണം: വി.എം സുധീരൻ
June 13, 2018, 11:02 pm
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രൊജക്ട് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയിൽവേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാർത്ഥത്തിൽ കേരള ജനതയെ ഞെട്ടിച്ചെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ പ്രതികരണം.

'2008-09 ലെ കേന്ദ്ര റെയിൽവേ ബ‌ഡ്‌ജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു. എന്നാൽ റെയിൽവേയ്ക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ ഇപ്പോൾ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയർത്തുന്നത്'- സുധീരൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജ്ര്രക് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയിൽവേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാർത്ഥത്തിൽ കേരളജനതയെ ഞെട്ടിച്ചു.

കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

200809 ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കർ സ്ഥലം സംസ്ഥാനസർക്കാർ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു.

റെയിൽവേയ്ക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ ഇപ്പോൾ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയർത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ കേരള ജനതയോടുള്ള ഈ കൊടിയ വഞ്ചനക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സർക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണർന്ന് പ്രതിഷേധിക്കണം. കേന്ദ്ര സർക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങൾ ഒന്നിച്ചണിചേരണം.

എത്രയും വേഗം കേന്ദ്രസർക്കാർ തെറ്റായ തീരുമാനം തിരുത്തണം; കേരളത്തോട് നീതി കാണിക്കണം .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ