കെ.പി.സി.സി ഫേസ്ബുക്ക് പേജ് സംഘപരിവാർ ആക്‌ടിവിസ്‌റ്റുകൾ കൈയ്യടക്കിയതായി പരാതി
June 13, 2018, 11:30 pm
തിരുവനന്തപുരം: കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് സംഘപരിവാർ അനുകൂലികൾ കൈയ്യടക്കിയതായി ആരോപണം. കെ.മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അഡ്മിൻമാരായ പേജാണിതെന്നാണ് വിവരം. 16,000ത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ ഇപ്പോൾ സംഘപരിവാർ അനുകൂലികളായ സൈബർ പോരാളികളാണ് ആധിപത്യം തുടരുന്നത്. ഗ്രൂപ്പിൽ കോൺഗ്രസ് വിരുദ്ധവും ബി.ജെ.പി അനുകൂലമായ പോസ്‌റ്റുകളും വന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. യുവമോർച്ചാ നേതാവ് ലസിതാ പാലയ്‌ക്കൽ അടക്കമുള്ളവരാണ് ഇപ്പോൾ ഗ്രൂപ്പിൽ സജീവമായി പോസ്‌റ്റുകളിടുന്നത്.

അതേസമയം, കെ.പി.സി.സിയുടെ ഔദ്യോഗിക പേജല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കേരള എന്നതാണ് കെ.പി.സി.സിയുടെ ഔദ്യോഗിക പേജെന്നും വിശദീകരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കെ.മുരളീധരൻ കന്നോത്ത് എന്നയാൾ അഡ്മിനായ പേജ് വഴി പാർട്ടി വിരുദ്ധമായ പോസ്‌റ്റുകളും ചർച്ചകളും നടക്കുന്നത് ശ്രദ്ധയിൽ പെട്ടതായും ഇക്കാര്യത്തിൽ തനിക്ക് ബന്ധമില്ലെന്നും കെ.മുരളീധരൻ എം.എൽ.എ ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇത് കോൺഗ്രസിന്റെ പേജാണിതെന്നും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം ഇടപെടണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സംഘപരിവാറിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ ഗ്രൂപ്പിൽ വർഗീയത ഉയർത്തുന്ന പല പോസ്‌റ്റുകളും ഷെയർ ചെയ്യപ്പെടുന്നതായി പരാതിയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ