ധൈര്യമുള്ളവർ മാത്രം മുഴുവൻ കാണുക: ദ നൺ
June 13, 2018, 11:55 pm
ലോകത്തിലെ കോടിക്കണക്കിന് സിനിമാ പ്രേമികളുടെ രാത്രികളെ ഉറക്കമില്ലാതാക്കാൻ ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആ കന്യാസ്ത്രീ വീണ്ടുമെത്തുന്നു. കോറിൻ ഹാർഡിയുടെ സംവിധാനത്തിൽ വിരിഞ്ഞ കോൺജെറിംഗ് എന്നി സിനിമയിലെ വലക്ക് എന്ന കഥാപാത്രത്തെ ആസ്‌പദമാക്കി ചിത്രീകരിക്കുന്ന 'ദ നൺ' എന്ന സിനിമയാണ് ഭയത്തിന്റെ പുത്തൻ സാധ്യതകൾ തേടി ആസ്വാദകർക്ക് മുന്നിലെത്തുന്നത്. കണ്ണടയ്‌ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഈ ടീസർ കണ്ട് ഉറക്കം നഷ്‌ടമായാൽ ഞങ്ങൾ ഉത്തരവാദികളല്ല


കോൺജെറിംഗിനും ശപിക്കപ്പെട്ട പാവയെന്ന് അറിയപ്പെടുന്ന അനബെല്ലയ്‌ക്കും മുമ്പ് നടന്ന പാപത്തിന്റെ വിശുദ്ധ കഥയെന്ന വിശേഷണത്തോടെയാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. കന്യാസ്‌ത്രീയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒരു വൈദികൻ, കന്യാസ്ത്രി, ഒരു സഹായി എന്നിവരെ വത്തിക്കാൻ നിയോഗിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി അവർ റെമേനിയയിൽ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ കോൺജറിംഗ് സിനിമകളിൽ പ്രേതമായി വേഷമിട്ട ബോണി ആരോൺസ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈസ ഫർമിഗ, ഡെമിയൻ ബിചിർ, ഇൻഗ്രിഡ് ബിസു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വർഷം സെപ്‌തംബർ ഏഴിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ