ദേവദാസ് ഇനി നായകൻ
June 14, 2018, 12:11 pm
ബാലതാരമായെത്തി നായകന്മാരായവരുടെ പട്ടികയിലേക്ക് ഇനി ദേവദാസും. കുഞ്ഞ് അതിശയനായെത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച ദേവദാസിനെ ഓർമ്മയില്ലേ. താരം ഇതാ നായകനായി ഹരിശ്രീ കുറിക്കുകയാണ്. കളിക്കൂട്ടുകാർ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി എത്തുന്നത്. പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ടോമിൻ ജെ. തച്ചങ്കരിയാണ് ആദ്യ ക്ലാപ്പടിച്ചത്.

ചിത്രത്തിന്റെ രചന നിർവഹിച്ച പടിക്കൽ ഭാസിയാണ് ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറിൽ കളിക്കൂട്ടുകാർ നിർമ്മിക്കുന്നത്. ചായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ് , സംഗീതം: വിഷ്ണു മോഹൻസിത്താര. നടൻ രാമുവിന്റെ മകനായ ദേവദാസ് നായകനാകുന്ന ചിത്രത്തിൽ സ്‌നേഹ സുനോജ്, നീരജാ ദാസ്, രഞ്ജി പണിക്കർ, സലിം കുമാർ, ബൈജു, ഷമ്മി തിലകൻ, ജനാർദ്ദനൻ, കുഞ്ചൻ, ഇന്ദ്രൻസ്, വിവേക് ഗോപൻ തുടങ്ങി വൻ താരനിര തന്നെയുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ