കീർത്തിയെ ചീത്തവിളിച്ച് വിജയ് ആരാധകർ
June 14, 2018, 2:25 pm
മഹാനടിയുടെ വിജയത്തോടെ സിനിമാ ലോകത്തു തന്നെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. താരം ഇപ്പോൾ വിജയ് യുടെ നായികയായി പേരിടാത്ത ചിത്രത്തിൽ അഭിനയിക്കുകയാണ്. ഒരു ലൊക്കേഷൻ ചിത്രം പുറത്തുവന്നതോടെയാണ് കീർത്തി പുലിവാലു പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ റിലാക്സായി ഇരിക്കുന്ന താരങ്ങളെയാണ് ചിത്രത്തിൽ കാണുന്നതെങ്കിലും വിജയുടെ കാലിൽ ചവിട്ടുന്ന കീർത്തിയാണുള്ളത്. ഇതാണ് വിജയ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇത്രയും സീനിയറായ നായകനെ ചവിട്ടാൻ താരതമ്യേന പുതുമുഖമായ കീർത്തിക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിലെ ഏതെങ്കിലും രംഗത്തിനായുള്ള റിഹേഴ്സലാണോ ഇതെന്ന് ചോദിക്കുന്നവരുമുണ്ട്. ഏതായാലും ഫോട്ടോയ്ക്ക് വിശദീകരണവുമായി താരങ്ങളോ അണിയറ പ്രവർത്തകരോ രംഗത്തെത്തിയിട്ടില്ല.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ