ലൂസിഫറിന്റെ മകളായി ചിന്നു
June 14, 2018, 2:30 pm
ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ സന്തോഷത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഇതിൽ മോഹൻലാലിന്റെ മകളായിട്ടാണ് സാനിയ എത്തുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തിൽ വില്ലനായി ടൊവിനോ എത്തുമെന്നും അറിയുന്നുണ്ട്.

ലൂസിഫറിൽ പൃഥ്വിയുടെ സഹോദരൻ കൂടിയായ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ