ഒന്നാം മരക്കാരാകുന്നത് മധു, മോഹൻലാൽ ചിത്രത്തിൽ കമലും ബച്ചനും?
June 8, 2018, 4:00 pm
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മെഗാ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്. 100 കോടിക്കുമേൽ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെ എണ്ണം പറഞ്ഞ താരങ്ങൾ ഒരുമിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. അതിനിടെ മലയാളത്തിന്റെ അഭിനയ കാരണവർ മധു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.

ഒന്നാം കുഞ്ഞാലി മരക്കാറായാണ് മധു എത്തുക എന്നാണ് വിവരം. നാല് മരക്കാർമാരാണ് ചിത്രത്തിൽ ഉള്ളത്. അതുകൊണ്ടു തന്നെ ഒന്നാമനായി മധുവും നാലാമനായി മോഹൻലാലും എത്തുമ്പോൾ മറ്റ് രണ്ട് പേർ ആരൊക്കെ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുമായി അണിയറയിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇന്ത്യയിലെ മികച്ച താരങ്ങളുടെ സംഗമ വേദിയാകും ചിത്രം എന്നതിൽ സംശയമില്ല. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ