1971 ബിയോണ്ട് ബോർഡേഴ്സ് തെലുങ്കിലേക്ക്
June 9, 2018, 9:20 am
മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് തെലുങ്കിൽ മൊഴിമാറ്റിയെത്തുന്നു. ജൂൺ 22ന് ചിത്രം റിലീസ് ചെയ്യും. നിർമ്മാതാവ് എ.എൻ. ബാലാജിയാണ് തെലുങ്ക് അവകാശം സ്വന്തമാക്കിയത്. യുദ്ധഭൂമി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മേജർ രവി ഒരുക്കിയ ഈ പട്ടാളച്ചിത്രത്തിൽ തെലുങ്ക് താരം അല്ലു സിരിഷും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. അരുണോദയ് സിംഗ്, രൺജി പണിക്കർ, സുധീർ കരമന, ദേവൻ, ആശാ ശരത്ത്, പ്രിയങ്ക അഗർവാൾ, നേഹാ ഖാൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്കിൽ ധാരാളം ആരാധകരുള്ള താരമാണ് മോഹൻലാൽ. അദ്ദേഹം അഭിനയിച്ച മനമന്ദ, ജനതാഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങൾ വൻ വിജയം നേടിയിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ