രജനികാന്തിന്റെ പുതിയ ചിത്രം തുടങ്ങി
June 9, 2018, 9:22 am
കാലയുടെ റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനികാന്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നു. യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഈ ആക്ഷൻ ഡ്രാമയുടെ ലൊക്കേഷൻ ഡെറാഡൂണാണ്. മൂന്ന് മാസത്തെ ഷൂട്ടിംഗാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സൺ പിക്‌ചേഴ്സാണ് നിർമ്മാണം. തമിഴ്‌താരം വിജയ് സേതുപതി രജനികാന്തിന്റെ വില്ലനായി എത്തുന്നു എന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രത്യേകത. സിമ്രാൻ നായികയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യമായാണ് സിമ്രാൻ രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. ബോബി സിംഹ, സാനന്ദ് റെഡ്ഡി, മേഘ ആകാശ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സംഗീതം: അനിരുദ്ധ് രവിചന്ദർ. ഇത് പൂർത്തിയാക്കിയ ശേഷം രജനികാന്ത് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുമെന്നാണ് കരുത്തുന്നത്.

അതേസമയം ഷങ്കർ സംവിധാനം ചെയ്യുന്ന 2.0യാണ് റിലീസിന് തയ്യാറെടുക്കുന്ന രജനിചിത്രം. ബോളിവുഡ് താരം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവരാണ് പ്രധാനതാരങ്ങൾ. നിർമ്മാണം: ലൈക്ക പ്രൊഡക്ഷൻസ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ