സാറ അലിഖാൻ രൺവീറിന്റെ നായിക
June 9, 2018, 9:25 am
രൺവീർ സിംഗ് നായകനാകുന്ന സിമ്പയിൽ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ നായികയാകും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഷൂട്ടിംഗ് ഹൈദരാബാദിൽ തുടങ്ങി.

അതേസമയം സാറയുടെ ആദ്യ ചിത്രം കേദാർനാഥ് ഇതുവരെ പൂർത്തിയായിട്ടില്ല. സംവിധായകനും നിർമ്മാതാവും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ചിത്രം പാതിവഴിയിൽ നിന്നുപോയത്. എന്നാൽ 2018 സെപ്തംബർ വരെ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് സാറ കേദാർനാഥിന്റെ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പിട്ടിരുന്നു. സിമ്പയിൽ അവസരം ലഭിച്ചതോടെ സാറ കരാർ ലംഘനം നടത്തി എന്നാരോപിച്ച് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ