മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി
June 9, 2018, 9:29 am
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ ദിവസം എറണാകുളത്ത് പൂർത്തിയായി. തെലുങ്ക് ചിത്രം യാത്രയിൽ അഭിനയിക്കാൻ ആന്ധ്രാപ്രദേശിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ കോയമ്പത്തൂരാണ് ചിത്രീകരിച്ചത്. ഇനി രണ്ട് ഷെഡ്യൂളുകൾ കൂടി ബാക്കിയുണ്ട്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചരിത്ര സിനിമ കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് നിർമ്മിക്കുന്നത്. ബോളിവുഡ് താരം പ്രാചി ദേശായിയാണ് നായിക. നീരജ് മാധവ്, ക്വീൻ ഫെയിം ധ്രുവൻ, മാളവിക മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തും.

ചാവേറിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. അതേസമയം 20 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. തമിഴ്താരം സൂര്യ, നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. 30 കോടിയാണ് യാത്രയുടെ ബഡ്ജറ്റ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ