കെ.​എ​സ്.​എ​ഫ്.​ഇ. പ്ര​വാ​സി ചിട്ടി:പ്ര​വാ​സി​യു​ടെ സ​മ്പാ​ദ്യം നാ​ടി​ന്റെ വി​ക​സ​ന​ത്തി​ന്
June 14, 2018, 12:15 am
ലാലുജോസഫ്
 
പി​​​ണ​​​റാ​​​യി വി​​​ജ​​​യൻ മ​​​ന്ത്രി​​​സ​​ഭ മു​​​ന്നോ​​​ട്ടു​​​വ​യ്ക്കു​​​ന്ന ബ​​​ദൽ വി​​​ക​​​സ​​ന ന​​​യ​​​ത്തി​​​ന്റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി​​​ട്ടാ​​​ണ് കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​ പ്ര​​​വാ​​​സി ചി​​​ട്ടി​​​യെ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി സർ​​​ക്കാർ കാ​​​ണു​​​ന്ന​​​ത്. 2007​​​-2011 കാ​​​ല​​​യ​​​ള​​​വിൽ കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. ആ​​​വി​​​ഷ്​​ക​​​രി​​​ച്ച​​​താ​​​ണ് പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​കൾ​​​ക്കാ​​​യു​​​ള്ള ഈ ചി​​​ട്ടി. തു​​​ടർ​​​ന്ന് 2016 ജൂ​​​ലൈ​​​യിൽ കേ​​​ര​​ള സർ​​​ക്കാർ കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​യ്​​ക്ക് പ്ര​​​വാ​​​സി ചി​​​ട്ടി​ എ​​​ന്ന നൂ​​​ത​​ന സ​​​മ്പാ​​​ദ്യ​​​പ​​​ദ്ധ​​​തി തു​​​ട​​​ങ്ങാൻ അ​​​നു​​​മ​​​തി നൽ​​​കി. 2017​​​-18​​​-​​​ലെ ബ​​​ഡ്​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തിൽ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. മ​​​ല​​​യോ​​ര ഹൈ​​​വേ, തീ​​​ര​​​ദേ​​ശ ഹൈ​​​വേ എ​​​ന്നി​​​ങ്ങ​​​നെ സം​​​സ്ഥാ​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യു​​​ള്ള വൻ പ​​​ദ്ധ​​​തി​​​കൾ കേ​​​ര​​ള അ​​​ടി​​​സ്ഥാ​​ന വി​​​ക​​​സ​​ന നി​​​ക്ഷേ​​പ ഫ​​​ണ്ട് ബോർ​​​ഡ് (കി​​​ഫ്​​ബി) വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കാൻ പ്ര​​​വാ​​​സി ചി​​​ട്ടി​​​യി​​​ലെ വ​​​രു​​​മാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​നാ​​​യി കി​​​ഫ്​​ബി ബോ​​​ണ്ടു​​​ക​​​ളിൽ തു​​ക നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് സർ​​​ക്കാർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കെ.​​​എ​​​സ്.​​​എ​​​ഫ്.​ഇ. പ്ര​​​വാ​​​സി ചി​​​ട്ടി​​​യിൽ അം​​​ഗ​​​മാ​​​കു​​​ന്ന പ്ര​​​വാ​​​സി​​​കൾ​​​ക്ക് സു​​​ര​​​ക്ഷി​​ത സ​​​മ്പാ​​​ദ്യ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം കി​​​ട്ടു​​​ന്ന​​​തി​​​നൊ​​​പ്പം എൽ.​​​ഐ.​​​സി.​​​യു​​​ടെ ഇൻഷ്വറൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും, സ്റ്റേ​​​റ്റ് ഇൻ​​​ഷ്വ​​റൻ​​​സ് നൽ​​​കു​​​ന്ന അ​​​ത്യാ​​​ഹി​​ത സു​​​ര​​​ക്ഷാ​​​സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും. പ്ര​​​വാ​​​സി ചി​​​ട്ടി​​​യു​​​ടെ പ്ര​​​വർ​​​ത്ത​​​നം പൂർ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഉ​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു ചി​​​ട്ടി ലോ​​​ക​​​ത്തി​​​ലാ​​​ദ്യ​​​മാ​​​ണ്.

ധാ​​​ന്യ​​​ക്കു​റി​യിൽ നി​ന്ന്
കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​​​യി​​​ലേ​​​ക്ക്
ഗ്രാ​​​മീ​​ണ സം​​​സ്​​കാ​​​ര​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി ഉ​​​യർ​​​ന്നു​​​വ​​​ന്ന​​​താ​​​ണ് ചി​​​ട്ടി. പ​​​ണം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​യാ​​​ളെ സ​​​ഹാ​​​യി​​​ക്കാൻ ഒ​​​രു ഗ്രാ​​​മം മു​​​ഴു​​​വൻ ഇ​​​ട​​​പെ​​​ട്ട് വാ​​​യ്​​പാ​​​സ​​​ഹാ​​​യം നൽകി​​​വ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് തു​​​ട​​​ക്കം. പ​​​ര​​​സ്​​പ​​​ര​​​വി​​​ശ്വാ​​​സ​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വും സു​​​ഹൃ​​​ദ്​​ബ​​​ന്ധ​​​വും ചി​​​ട്ടി​​​പ്ര​​​സ്ഥാ​​​ന​​​ത്തെ വ​​​ളർ​​​ത്തി. നൂ​​​റ്റാ​​​ണ്ടു​​​കൾ പ​​​ഴ​​​ക്ക​​​മു​​​ള്ള പ്രാ​​​ഥ​​​മി​​​ക​​​രൂ​​​പ​​​ങ്ങൾ തി​​​രു​​​-​​​കൊ​​​ച്ചി മ​​​ല​​​ബാർ ഭാ​​​ഗ​​​ങ്ങ​​​ളിൽ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പ​ഠ​​​ന​​​ങ്ങൾ തെ​​​ളി​​​യി​​​ക്കു​​​ന്നു. ലോ​​​ഗ​​​ന്റെ മ​​​ല​​​ബാർ മാ​​​നു​​​വ​​​ലി​​​ലും (1887) ബ്രി​​​ട്ടീ​​​ഷു​​​കാ​​​രി എ​​​ഡി​​​ത്ത് ജ​​​മീ​​മ സിം​​​കോ​​​ക്‌​​​സി​​​ന്റെ (1894) പ്രി​​​മി​​​റ്റി​​​വ് സി​​​വി​​​ലൈ​​​സേ​​​ഷൻ​​​സ് എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ലും അ​​​ക്കാ​​​ല​​​ത്ത് മ​​​ല​​​ബാ​​​റിൽ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന '​കു​​​റി​​​ക്ക​​​ല്യാ​​​ണം' അ​​​ഥ​​​വാ മ​​​ല​​​ബാർ​​​കു​​​റി എ​​​ന്ന ദ്ര​​​വീ​​​ഡി​​​യൻ കാ​​​ല​​​ത്തെ ചി​​​ട്ടി​​​രൂ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്നു​​​ണ്ട്. 1800​-ൽ കൊ​​​ച്ചി​​​രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന രാ​​​ജ​​​രാ​​​മ​​​വർ​​​മ്മ തൃ​​​ശൂർ അ​​​ങ്ങാ​​​ടി​​​യി​​​ലെ സു​​​റി​​​യാ​​​നി ക്രി​​​സ്​​ത്യാ​​​നി ക​​​ച്ച​​​വ​​​ട​​​ക്കാർ​​​ക്ക് ക​​​ച്ച​​​വ​​​ട​​​ത്തി​​​ന് പ​​​ണം ചി​​​ട്ടി​​​വാ​​​യ്​പ നൽകി​​​യി​​​രു​​​ന്ന​​​താ​​​യി ച​​​രി​​​ത്രം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​തി​​​നും എ​​​ത്ര​​​യോ മു​​​മ്പ് 1577​​​-ൽ ഇ​​​ന്ത്യാ സ​​​ന്ദർ​​​ശ​​​നം ന​​​ട​​​ത്തി​​യ ചൈ​​​ന​​​യിൽ നി​​​ന്നു​​​ള്ള പോർ​​​ച്ചു​​​ഗീ​​​സ് മി​​​ഷ​​​ണ​​​റി​​​മാർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രിൽ മു​​​സി​​​രി​​​സ് സ​​​ന്ദർ​​​ശി​​​ക്കു​​​ക​​​യും വൈ​​​പ്പിൻ​​​കോ​​​ട്ട​​​യിൽ സെ​​​മി​​​നാ​​​രി സ്ഥാ​​​പി​​​ക്കു​​​ക​​​യും അ​​​തു​​​വ​​​ഴി ചി​​​ട്ടി​​​പ്ര​​​വർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്​​ത​​​താ​​​യി രേ​​​ഖ​​​ക​​​ളു​​​ണ്ട്. 1830​​​-​​​ക​​​ളിൽ തൃ​​​ശൂർ കൽ​​​ദാ​​യ വ​​​ലി​​യ പ​​​ള്ളി​​​യി​​​ലാ​​​ണ് ച​​​രി​​​ത്ര​​​ത്തിൽ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തിൽ വ്യ​​​വ​​​സ്ഥാ​​​പി​​ത ചി​​​ട്ടി ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ള്ളി​​​പ​​​ണി​​​ക്കാ​​​യി ന​​​ട​​​ത്തി​​യ ചി​​​ട്ടി​​​ക്ക് കൃ​​​ത്യ​​​മാ​​യ ക​​​ണ​​​ക്കു​​​ക​​​ളും എ​​​ന്തി​​​നേ​​​റെ പാ​​​സു​ബു​​​ക്കും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്രെ. കാ​​​ലാ​​​ന്ത​​​രേ​​ണ തൃ​​​ശൂർ കു​​​റി​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ നാ​​​ടാ​​​യി. പ​​​ട്ട​​​ണ​​​ങ്ങ​​​ളു​​​ടെ ആ​​​വിർ​​​ഭാ​​​വ​​​ത്തോ​​​ടെ വ്യ​​​ക്തി​​​ക​​​ളിൽ നി​​​ന്ന് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക​​​മ്പ​​​നി​​​ക​​​ളും സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളും ചി​​​ട്ടി​​​ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യി. ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും ശ​​​മ്പ​​​ള​​​ക്കാ​​​രാ​​യ ജീ​​​വ​​​ന​​​ക്കാ​​​രും ചി​​​ട്ടി അം​​​ഗ​​​ങ്ങ​​​ളാ​​​യി. പ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ ലേ​​​ല​​​ച്ചി​​​ട്ടി​​​കൾ തു​​​ട​​​ങ്ങി. സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ട്ടി​​​രം​​​ഗം പൂർ​​​ണ​​​മാ​​​യും സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യു​​​ടെ കൈ​​​യിലാ​​​യി​​​രു​​​ന്നു എ​​​ന്ന് ക​​​ണ്ട് 1967​​​-​​​ലെ ര​​​ണ്ടാം ഇ.​​​എം.​​​എ​​​സ്. മ​​​ന്ത്രി​​​സ​​ഭ ചി​​​ട്ടി​​​യിൽ സർ​​​ക്കാർ ഇ​​​ട​​​പെ​​​ടൽ ന​​​ട​​​ത്താൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്കൊ​​​ല്ലം ബ​​​ഡ്‌ജ​​​റ്റിൽ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി പി.​​​കെ.​​​കു​​​ഞ്ഞ് ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച പ്ര​​​സ്​​താ​​​വ​​ന ന​​​ട​​​ത്തി. സ്‌​​​പെ​​​ഷ്യൽ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ച്ചു. റി​​​പ്പോർ​​​ട്ടു കി​​​ട്ടി​​യ മു​​​റ​​​യ്​​ക്ക് 1969 ന​​​വം​​​ബർ 6​-​​​ന് തൃ​​​ശൂർ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി കേ​​​ര​​ള സ്റ്റേ​​​റ്റ് ഫി​​​നാൻ​​​ഷ്യൽ എ​ന്റർ​​​പ്രൈ​​​സ​​​സ് (​കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.) രൂ​​​പീ​​​ക​​​രി​​​ച്ച് സർ​​​ക്കാർ ഉ​​​ത്ത​​​ര​​​വു വ​​​ന്നു. സ്വ​​​കാ​​​ര്യ ചൂ​​​ഷ​​​ക​​​രു​​​ടെ പി​​​ടി​​​യിൽ നി​​​ന്ന് നി​​​ക്ഷേ​​​പ​​​ക​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ച്ച് 2 ല​​​ക്ഷം രൂ​​പ മൂ​​​ല​​​ധ​​​ന​​​മാ​​​യി തു​​​ട​​​ങ്ങി​​യ കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. ഇ​​​ന്ന് 581 ശാ​​​ഖ​​​ക​​​ളും ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രും ഉ​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണ്. 2018​-​​​ലെ വാർ​​​ഷി​​ക റി​​​പ്പോർ​​​ട്ട് പ്ര​​​കാ​​​രം 36305 കോ​​​ടി രൂ​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള സ്ഥാ​​​പ​​​നം. അ​​​തി​​​ന്റെ പു​​​തി​​യ പ​​​ദ്ധ​​​തി​​​യാ​​​ണ് പ്ര​​​വാ​​​സി​​​ചി​​​ട്ടി.

പ്ര​​​വാ​​​സി​​​ചി​​​ട്ടി
18​​​-​​​നും 55​​​-​​​നും ഇ​​​ട​​​യ്​​ക്ക് പ്രാ​​​യ​​​മു​​​ള്ള ഇ​​​ന്ത്യൻ പൗ​​​ര​​​ന്മാ​​​രാ​​യ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​കൾ​​​ക്ക് ചി​​​ട്ടി​​​യിൽ അം​​​ഗ​​​മാ​​​കാം. പ്ര​​​വാ​​​സി​​​ചി​​​ട്ടി വ​​​ഴി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന്റെ നീ​​​ക്കി​​​യി​​​രി​​​പ്പ് (​ബാ​​​ങ്കിം​​​ഗ് ഭാ​​​ഷ​​​യിൽ പ​​​റ​​​ഞ്ഞാൽ ഫ്‌​​​ളോ​​​ട്ട്) തു​​​ക​​​യാ​​​ണ്. കി​​​ഫ്​​ബി​​​യു​​​ടെ വ്യ​​​ത്യ​​​സ്​ത അ​​​ടി​​​സ്ഥാ​​ന സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​ന പ​​​ദ്ധ​​​തി​​​കൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. പ്ര​​​വാ​​​സി ചി​​​ട്ടി​​​യു​​​ടെ ദൈ​​​നം​​​ദി​​ന നീ​​​ക്കി​​​യി​​​രി​​​പ്പ് കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. കി​​​ഫ്​​ബി​​​യു​​​ടെ ബോ​​​ണ്ടു​​​ക​​​ളിൽ ക​​​രു​​​ത​​​ലാ​​​കും. ഈ ബോ​​​ണ്ടു​​​ക​​​ളു​​​ടെ ജാ​​​മ്യ​​​ക്കാ​​​രൻ കേ​​​ര​​ള സർ​​​ക്കാ​​​രാ​​​ണ്. കി​​​ഫ്​​ബി ബോ​​​ണ്ടു​​​ക​​​ളിൽ നി​​​ന്ന് സ്വ​​​രൂ​​​പി​​​ക്കു​​​ന്ന തു​​​ക​​​യാ​​​ണ് വി​​​ക​​​സ​​ന പ​​​ദ്ധ​​​തി​​​കൾ പൂർ​​​ത്തീ​​​ക​​​രി​​​ക്കാൻ ചെ​​​ല​​​വി​​​ടു​​​ക. ചി​​​ട്ടി​​​തു​​​ക​​​യു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നാൽ ചി​​​ട്ടി​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​യ ന​​​ട​​​ത്തി​​​പ്പി​​​ന് പ​​​ണ​​​മി​​​ല്ലാ​​​തെ വ​​​രു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കി​​​ല്ല. ചി​​​ട്ടി​​​ക്കാ​​​യി കൂ​​​ടു​​​തൽ തു​​ക വേ​​​ണ്ടി​​​വ​​​ന്നാൽ നേ​​​ര​​​ത്തെ സ്വ​​​രൂ​​​പി​​​ക്ക​​​പ്പെ​​​ട്ട കി​​​ഫ്​​ബി ബോ​​​ണ്ടു​​​ക​​​ളിൽ നി​​​ന്ന് തി​​​രി​​​കെ എ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വും.
പ​​​ത്തു​​​ല​​​ക്ഷം രൂ​​പ വ​​​രെ ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​കമോ ചി​​​ട്ടി​​​ക​​​ളാ​​​യി പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക്ക് ചി​​​ട്ടി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്കാം. ചി​​​ട്ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ല്ലാം ഓൺ​​​ലൈൻ വ​​​ഴി ന​​​ട​​​ത്താ​​​നാ​​​വും എ​​​ന്ന​​​ത് പ്ര​​​വാ​​​സി ചി​​​ട്ടി​​​യെ മ​​​റ്റു ചി​​​ട്ടി​​​ക​​​ളിൽ നി​​​ന്ന് വ്യ​​​ത്യ​​​സ്​​ത​​​മാ​​​ക്കു​​​ന്നു. ഡെ​​​ബി​​​റ്റ് കാർ​​​ഡ്, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് പ​​​ണ​​​മ​​​ട​​​യ്​​ക്കാം. ഓൺ​​​ലൈ​​​നി​​​ലൂ​​​ടെ ചി​​​ട്ടി​​​ലേ​​​ല​​​ത്തിൽ പ​​​ങ്കെ​​​ടു​​​ക്കാം. ലേ​​​ല​​​ത്തു​​ക ഓൺ​​​ലൈ​​​നി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. ലേ​​​ല​​​ത്തു​​​ക​​​യ്​​ക്ക് ഈ​​​ടു​​​ന​​​ൽകു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ല്ലാം ഓൺ​​​ലൈ​​​നിൽ ചെ​​​യ്യാ​​​നാ​​​കും. മൊ​​​ബൈൽ ആ​​​പ്ലി​​​ക്കേ​​​ഷൻ, വെ​​​ബ്‌​​​സൈ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ എ​​​ല്ലാ ചി​​​ട്ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളും ന​​​ട​​​ത്താ​​​നാ​​​വും. ആ​​​ഴ്​​ച​​​യിൽ എ​​​ല്ലാ ദി​​​വ​​​സ​​​വും 24 മ​​​ണി​​​ക്കൂർ പ്ര​​​വർ​​​ത്തി​​​ക്കു​​​ന്ന കോൾ​​​സെ​ന്റർ സം​​​വി​​​ധാ​​​നം. ലോ​​​ക​​​ത്തി​​​ലെ ഏ​​​തു കോ​​​ണിൽ നി​​​ന്നും ചി​​​ട്ടി​​​യെ സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ഓൺ​​​ലൈ​​​നി​​​ലൂ​​​ടെ അ​​​റി​​​യാ​​​നാ​​​വും. അ​​​വ​​​ധി​​​ക്ക് നാ​​​ട്ടി​​​ലെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക്ക് കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​യു​​​ടെ ഏ​​​തു ശാ​​​ഖ​​​യി​​​ലും ബാ​​​ങ്ക് ചെ​​​ക്ക് മു​​​ഖാ​​​ന്തി​​​രം ചി​​​ട്ടി​​​പ​​​ണം അ​​​ട​​​യ്​​ക്കാ​​​നാ​​​വും. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നോ, നാ​​​ട്ടി​​​ലോ പ്ര​​​വാ​​​സി​​​ചി​​​ട്ടി ഇ​​​ട​​​പാ​​​ടു​​​കൾ ക്യാ​​​ഷാ​​​യി (​നോ​​​ട്ടി​​​ട​​​പാ​​​ട്) ന​​​ട​​​ത്താ​​​നാ​​​വി​​​ല്ല. പ്ര​​​വാ​​​സ​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടിൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​വർ​​​ക്ക് പ്ര​​​വാ​​​സി ചി​​​ട്ടി​​​യിൽ അം​​​ഗ​​​മാ​​​യി തു​​​ട​​​രാം. ജോ​​​ലി ന​​​ഷ്​​ട​​​പ്പെ​​​ട്ട് വ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​ത്ത​​​വർ​​​ക്ക് അ​​​തു​​​വ​​​രെ ചി​​​ട്ടി​​​യിൽ നി​​​ക്ഷേ​​​പി​​​ച്ച തു​​ക തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. കാ​​​ര​​​ണം പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക്ക് മാ​​​ത്ര​​​മാ​​​യു​​​ള്ള നൂ​​​ത​​ന സ​​​മ്പാ​​​ദ്യ പ​​​ദ്ധ​​​തി​​​യാ​​​ണ് പ്ര​​​വാ​​​സി​​​ചി​​​ട്ടി.
എൽ.​​​ഐ.​​​സി.​​​യു​​​ടെ ഇൻ​​​ഷ്വറൻ​​​സ്, പെൻ​​​ഷൻ, സ്റ്റേ​​​റ്റ് ഇൻ​​​ഷ്വറൻ​​​സ് നൽ​​​കു​​​ന്ന അ​​​ത്യാ​​​ഹി​​ത സു​​​ര​​​ക്ഷാ പ​​​രി​​​ര​​​ക്ഷ, സു​​​ര​​​ക്ഷി​​ത സ​​​മ്പാ​​​ദ്യം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് വ്യ​​​ത്യ​​​സ്​ത സാ​​​മ്പ​​​ത്തി​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങൾ ലഭി​​​ക്കു​​​ന്ന ലോ​​​ക​​​ത്തെ ഒ​​​രേ ഒ​​​രു ചി​​​ട്ടി​​​യാ​​​ണ് പ്ര​​​വാ​​​സി ചി​​​ട്ടി. അ​​​പ​​​ക​​​ട​​​മ​​​ര​​​ണം, തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നാ​​​വാ​​​ത്ത​​​വി​​​ധ​​​ത്തി​​​ലു​​​ള്ള അം​​​ഗ​​​ഭം​​​ഗം എ​​​ന്നി​​വ സം​​​ഭ​​​വി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളിൽ എൽ.​​​ഐ.​​​സി​​​യു​​​ടെ ഇൻ​​​ഷ്വ​​​റൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പെൻ​​​ഷ​​​നും കി​​​ട്ടും. ചി​​​ട്ടി​​​തു​​​ക​​​യിൽ ഒ​​​രാൾ അ​​​ട​​​യ്​​ക്കാ​​​നു​​​ള്ള ബാ​​​ക്കി തു​​ക കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. ത​​​ന്നെ അ​​​ട​​​ച്ചു​​​തീർ​​​ക്കു​​​ക​​​യും ചെ​​​യ്യും എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും പ്ര​​​വാ​​​സി ചി​​​ട്ടി​​​ക്കു​​​ണ്ട്.
സ്റ്റേ​​​റ്റ് ഇൻ​​​ഷ്വറൻ​​​സാ​​​ണ് അ​​​പ​​​ക​​ട ഇൻ​​​ഷു​​​റൻ​​​സ് ന​​​ൽകു​​​ന്ന​​​ത്. ഇ​​​തി​​​ന്റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാൻ ചി​​​ട്ടി തു​​​ക​​​യ​​​ല്ലാ​​​തെ അ​​​ധി​​​ക​​​മാ​​​യി ഒ​​​രു രൂ​​പ പോ​​​ലും അം​​​ഗ​​​ങ്ങൾ ന​​​ൽകേ​​​ണ്ട​​​തി​​​ല്ല. പ്ര​​​വാ​​​സി ചി​​​ട്ടി​​​യു​​​ടെ ത​​​ല​​​യാൾ എ​​​ന്ന നി​​​ല​​​യിൽ കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ.​യ്​​ക്ക് ല​​​ഭി​​​ക്കു​​​ന്ന വി​​​ഹി​​​ത​​​ത്തിൽ നി​​​ന്നാ​​​ണ് ഇ​​​ത് ചെ​​​യ്യു​​​ക. അം​​​ഗ​​​ത്തി​​​ന് പെൻ​​​ഷ​​​നും ഇൻഷ്വറൻ​​​സും പൂർണമാ​​​യി ത​​​ന്നെ ല​​​ഭി​​​ക്കും. ചി​​​ട്ടി​​​തു​​ക ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള അം​​​ഗ​​​ത്തി​​​ന് ഇ​​​ങ്ങ​​​നെ അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ങ്കിൽ ചി​​​ട്ടി തു​​ക ല​​​ഭി​​​ക്കാൻ ഈ​​​ടാ​​​യി ന​​​ൽകി​​യ രേ​​​ഖ​​​ക​​​ളൊ​​​ക്കെ​​​യും കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. ഉ​​​ട​​​ന​​​ടി മോ​​​ചി​​​ത​​​മാ​​​ക്കും. വി​​​ദേ​​​ശ​​​ത്ത് മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളിൽ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ചെ​​​ല​​​വും ഒ​​​പ്പം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​യാൾ​​​ക്ക് ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​പ വ​​​രെ പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച് വി​​​മാ​​​ന​​​ക്കൂ​​​ലി​​​യും ല​​​ഭി​​​ക്കും.
ത​​​ന്റെ സ​​​മ്പാ​​​ദ്യം കേ​​​ര​​ള ഗ​​​വൺ​​​മെ​ന്റ് ജാ​​​മ്യ​​​ത്തിൽ കി​​​ഫ്​​ബി വ​​​ഴി ത​​​ന്റെ നാ​​​ടി​​​ന്റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​മ്പോൾ ത​​​നി​​​ക്കെ​​​ന്ത് നേ​​​ട്ടം എ​​​ന്ന് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​വർ​​​ക്കു​​​പോ​​​ലും കെ.​​​എ​​​സ്.​​​എ​​​ഫ്.​​​ഇ. പ്ര​​​വാ​​​സി ചി​​​ട്ടി കാ​​​ണാ​​​തി​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.
(​ലേ​​​ഖ​​​കൻ ഹി​​​ന്ദു​​​സ്ഥാൻ ലാ​​​റ്റ​​​ക്‌​​​സി​​​ന്റെ മുൻ ലോ ഓ​​​ഫീ​​​സ​​​റും സ്വ​​​ത​​​ന്ത്ര പ​​​ത്ര​​​പ്ര​​​വർ​​​ത്ത​​​ക​​​നു​​​മാ​​​ണ്.​ഫോൺ : 9847835566)
   
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ