പാന്റ്സ് ധരിച്ചില്ല, ബോളിവുഡ് നടിയെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു
June 9, 2018, 2:39 pm
ഷോർട്ട് ഡ്രസ് ധരിച്ച ഹോട്ടലിലെത്തിയ ബോളിവുഡ് താരം സുരിലിയെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു. ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരിയായ സുരിലിയെ സെർബിയയിലെ ഒരു ഹോട്ടലിൽ നിന്നാണ് പുറത്താക്കിയത്. യാമിയുടെ പുതിയ ചിത്രം ഉറിയുടെ പ്രചരണത്തിന് എത്തിയതായിരുന്നു സുരിലി.

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഹോട്ടലിൽ കയറാൻ സാധിക്കില്ലെന്ന് കാണിച്ചാണ് താരത്തെ ഹോട്ടലിൽ നിന്നും ഇറക്കി വിട്ടത്. സോഷ്യൽ മീഡിയയിലൂടെ പിന്നീട് യാമി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തത് മൂലം തങ്ങൾക്ക് ബാറിൽ കയറേണ്ടി വന്നുവെന്ന് തമാശരൂപേണ താരം പറയുന്നു. രാജ്കുമാർ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ