'വിക്രമിന് മകളുടെ പ്രായമുള്ളവരൊപ്പം അഭിനയിക്കാമെങ്കിൽ എനിക്ക് എെറ്റം ഡാൻസും കളിക്കാം"
June 9, 2018, 3:29 pm
നടൻ വിക്രമിന് മകളുടെ പ്രായമുള്ള പെൺകുട്ടികളോടൊപ്പം അഭിനയിക്കാമെങ്കിൽ തനിക്ക് എെറ്റം ഡാൻസും കളിക്കാമെന്ന് തെന്നിന്ത്യൻ നടി കസ്‌തൂരി. വിക്രമിന്റെ പുതിയ ചിത്രമായ സാമി -2വിന്റെ ട്രെയിലറെ വിമർശിച്ച കസ്‌തൂരിയെ വിക്രമിന്റെ ആരാധകർ പരിഹസിച്ചിരുന്നു. കിളവിയായിട്ടും എെറ്റം ഡ‌ാൻസ് കളിച്ച് നടക്കാൻ നാണമില്ലേ എന്നായിരുന്നു വിക്രമിന്റെ ആരാധകരുടെ പരിഹാസം.

എന്നാൽ ആരാധാകർക്ക് അതേനാണയത്തിൽ തന്നെ കസ്‌തൂരി മറുപടി നൽകുകയായിരുന്നു. എന്നാൽ കസ്‌തൂരിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കാൻ ഇതുവരെ വിക്രം തയ്യാറായിട്ടില്ല. സാമി 2വിന്റെ ടീസറിന് തമിഴ് പടം' 2' എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകൾ നിരത്തിയാണ് സാമി 2വിന്റെ ടീസർ ഒരുക്കിയിട്ടുള്ളതെന്നുമായിരുന്നു കസ്തൂരി ട്വീറ്റ് ചെയ്‌തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ