ഡോ.ഇനായത് ഖാൻ, ഒടിയന് ശേഷം പ്രകാശ് രാജിന്റെ മറ്റൊരു അവതാരം
June 10, 2018, 3:57 pm
ഒടിയനിലെ രാവുണ്ണിക്ക് ശേഷം മറ്റൊരു വിസ്‌മയ കഥാപാത്രവുമായി പ്രകാശ് രാജ് വീണ്ടും മലയാളത്തിൽ. പൃഥ്വിരാജിന്റെ ചിത്രീകരണം പുരോഗമിക്കുന്ന നയനിലാണ് പ്രകാശ് രാജ് എത്തുന്നത്. ഡോക്‌ടർ ഇനായത് ഖാൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക.

പ്രകാശ് രാജിന്റെ ചിത്രമടങ്ങുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് നയൻ. മംമ്‌ത മോഹൻദാസ്, വാമിഖ ഗബ്ബി എന്നിവരാണ് നായികമാർ.

ഒരു സയൻസ് ഫിക്ഷൻ ചിത്രമായാണ് നയൻ ഒരുങ്ങുന്നത്. സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ