പറഞ്ഞതു പോലെ ചാക്കോച്ചൻ 'ബോംബ്' പൊട്ടിച്ചു
June 10, 2018, 4:58 pm
അടുത്ത ദിവസം താനൊരു ബോംബ് പൊട്ടിക്കുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അറിയിച്ചപ്പോൾ പ്രേക്ഷകരിൽ ചിലരെങ്കിലും അൽപം ഒന്ന് ഭയന്നിരുന്നു. ചാക്കോച്ചനിതെന്തു പറ്റി എന്ന് ചിന്തിച്ചിരുന്നവർക്ക് മുന്നിൽ ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന 'ഒരു പഴയ ബോംബ് കഥയുടെ ട്രെയിലറാണ് താരം പൊട്ടിച്ചത്.

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജാണ് നായകനാകുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ബിബിന്റെ നായികയായി പ്രയാഗ മാർട്ടിൻ എത്തുന്നു.കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ബിജുകുട്ടൻ, ഹരീഷ് കണാരൻ, വിജയരാഘവൻ എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണൻ അതിഥി താരമായി പ്രത്യക്ഷപ്പടുന്നു. യുജിഎം എന്റർടൈയ്ൻമെന്റിന്റ ബാനറിർ ഡോക്ടർ സക്കറിയ തോമസ്സ്, ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ