മരണത്തുരുത്തിൽ ശാന്തിതേടി
June 12, 2018, 12:10 am
ഡോ. ജോസുകുട്ടി സി.എ.
ഇ​ന്ന​ത്തെ ട്രം​പ് - കിം കൂ​ടി​ക്കാ​ഴ്‌ച സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ, സിം​ഗ​പ്പൂ​രി​ലെ സെ​ന്റോസ ദ്വീ​പി​ലു​ള്ള ക​പേള ആ​ഡം​ബര ഹോ​ട്ട​ലിൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. സെ​ന്റോസ എ​ന്ന പേ​രി​ന് അർ​ത്ഥം സ​മാ​ധാ​ന​വും ശാ​ന്തി​യു​മെ​ന്നാ​ണ്. എ​ന്നാൽ ദ​ശ​ക​ങ്ങൾ​ക്ക് മുൻ​പ് വ​രെ ഈ ദ്വീ​പ് പു​ലാ​വു ബെ​ലാ​ക്യാ​ങ് മ​ട്ടി എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് . മലയ ഭാ​ഷ​യിൽ ഇ​തി​നർ​ത്ഥം മ​ര​ണം പ​തി​യി​രി​ക്കു​ന്ന ദ്വീ​പ് എ​ന്നാ​ണ്. ഇ​വി​ടം മുൻ​പ് ക​ടൽ​ക്കൊ​ള്ള​ക്കാ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​ന്ന് ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യ്‌​ക്ക് പ്ര​തീ​കാ​ത്മ​ക​മായ പ്രാ​ധാ​ന്യം നൽ​കു​ന്ന​താ​ണ് ദ്വീ​പി​ന്റെ പേ​രി​ന് നൽ​ക​പ്പെ​ട്ടി​ട്ടു​ള്ള ര​ണ്ട് അർ​ത്ഥ​ങ്ങ​ളും .
മ​ര​ണ​വും സം​ഘർ​ഷ​ങ്ങ​ളും മു​ദ്ര​ചാർ​ത്തിയ ബ​ന്‌​ധ​മാ​ണ് ക​ഴി​ഞ്ഞ എ​ഴു​പ​ത് വർ​ഷ​മാ​യി അ​മേ​രി​ക്ക​യും വ​ട​ക്കൻ കൊ​റി​യ​യും ത​മ്മി​ലു​ള്ള​ത്. 1950 ക​ളിൽ ന​ട​ന്ന കൊ​റി​യൻ യു​ദ്ധ​ത്തിൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആൾ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൂടിക്കാഴ്ച നടക്കുന്ന സിംഗപ്പൂരിലെ ദ്വീപിന്റെ പേരിൽ വന്ന മാറ്റം പോലെ സംഘർഷത്തിൽ നിന്ന് പെട്ടെന്നുള്ള ശാന്തി തേടിയാണ് ഉച്ചകോടി അരങ്ങേറുന്നത്.

ച​രി​ത്രം വ​ഴി​മാ​റു​ന്നു
അ​മേ​രി​ക്ക​യു​ടെ​യും വ​ട​ക്കൻ കൊ​റി​യ​യു​ടെ​യും ഭ​ര​ണ​ത്ത​ല​വൻ​മാർ ത​മ്മിലുള്ള ആ​ദ്യ​ത്തെ കൂ​ടി​ക്കാ​ഴ്‌​ച​യാ​ണ് ഇന്ന് സിം​ഗ​പ്പൂ​രൽ നടക്കുന്നത്. മ​റ്റ് ഉ​ന്ന​ത​ത​ല​ങ്ങ​ളിൽ പല ചർ​ച്ച​കൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഈ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്‌​ട്ര​ത്ത​ല​വൻ​മാർ ഫോ​ണിൽ പോ​ലും നേ​രി​ട്ട് സം​സാ​രി​ച്ചി​ട്ടി​ല്ല. ചില ധാ​ര​ണ​ക​ളി​ലൊ​ക്കെ ഈ രാ​ജ്യ​ങ്ങൾ ത​മ്മിൽ എ​ത്തി​ച്ചേർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​ക്ര​മേണ അ​വ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട ച​രി​ത്ര​മാ​ണു​ള്ള​ത്.
1985 ൽ വ​ട​ക്കൻ​കൊ​റിയ ആ​ണ​വ​നിർ​വ്യാ​പന ക​രാ​റി​ന് സ​മ്മ​തി​ച്ചെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര അ​റ്റോ​മി​ക് ഏ​ജൻ​സി​യു​ടെ പൂർ​ണ​മായ പ​രി​ശോ​ധ​ന​കൾ​ക്കും നി​ബ​ന്‌​ധ​ന​കൾ​ക്കും സ​മ്മ​തി​ച്ചി​ല്ല. 1992 ൽ വ​ട​ക്കൻ കൊ​റി​യ​യും തെ​ക്കൻ കൊ​റി​യ​യും ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് സം​യു​ക്ത തീ​രു​മാ​ന​മെ​ടു​ത്തു. 93 ആ​യ​പ്പോ​ഴേ​ക്കും ക​രാ​റിൽ നി​ന്ന് പിൻ​വാ​ങ്ങു​ക​യാ​ണെ​ന്നു​ള്ള നി​ല​പാ​ട് നോർ​ത്ത് കൊ​റിയ എ​ടു​ത്തു. 1994 ൽ മുൻ അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്റ് ജി​മ്മി കാർ​ട്ടർ വ​ട​ക്കൻ കൊ​റിയ സ​ന്ദർ​ശി​ക്കു​ക​യും അ​തിന്റെ ​ഫ​ല​മാ​യി ബിൽ ക്ളി​ന്റൺ ഭ​ര​ണ​കാ​ല​ത്ത് ഒ​രു ആ​ണ​വ​നിർ​വ്യാ​പന ച​ട്ട​ക്കൂ​ടി​ന് ധാ​ര​ണ​യിൽ എ​ത്തു​ക​യും ചെ​യ്‌​തു. പി​ന്നീ​ട് പല ഉ​ന്ന​ത​തല സ​ന്ദർ​ശ​ന​ങ്ങ​ളും ന​ട​ന്നു​വെ​ങ്കി​ലും കൃ​ത്യ​മായ ഒ​രു ക​രാർ ഒ​പ്പി​ടാൻ ക​ഴി​ഞ്ഞി​ല്ല. 2002 ൽ വ​ട​ക്കൻ​കൊ​റിയ ആ​ണ​വ​നി​രാ​യു​ധീ​ക​രണ ധാ​ര​ണ​യിൽ നി​ന്ന് പി​ന്നാ​ക്കം പോ​യി. 2003 ൽ ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന ചർ​ച്ച​ക​ളും ഫ​ലം ക​ണ്ടി​ല്ല. 2006 ൽ വ​ട​ക്കൻ കൊ​റിയ ആ​ണവ പ​രീ​ക്ഷ​ണ​ങ്ങൾ ന​ട​ത്തി. പി​ന്നീ​ട് ഇ​ട​യ്‌​ക്കി​ടെ ആ​ണവ മി​സൈ​ലു​കൾ ഉൾ​പ്പ​ടെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങൾ​ക്ക് ത​യാ​റാ​യി. 2009 ലെ ചൈ​ന​യും അ​മേ​രി​ക്ക​യും ഉൾ​പ്പെ​ട്ട ആ​റ് രാ​ഷ്‌​ട്ര ചർ​ച്ച​ക​ളും ഫ​ലം ക​ണ്ടി​ല്ല. 2011 ൽ ഇ​പ്പോ​ഴ​ത്തെ ഭ​ര​ണാ​ധി​കാ​രി കി​മ്മി​ന്റെ പി​താ​വ് കിം ജോ​ങ് ര​ണ്ടാ​മൻ മ​ര​ണ​മ​ട​ഞ്ഞ​പ്പോൾ പൊ​തു​ന​യ​ങ്ങൾ​ക്കാ​യി ലോ​കം കൊ​റി​യ​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കി. ഒ​ബാമ ഭ​ര​ണ​കൂ​ടം 2012 മു​തൽ​ക്കു ത​ന്നെ സ​മാ​ധാ​ന​ശ്ര​മ​ങ്ങൾ ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ടു. ട്രം​പ് അ​ധി​കാ​ര​ത്തിൽ വ​ന്ന​തി​ന് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും പ​ര​സ്‌​പ​രം വെ​ല്ലു​വി​ളി​ക്കുക മാ​ത്ര​മ​ല്ല, ന​യ​ത​ന്ത്ര​ത്തി​ന് യോ​ജി​ക്കാ​ത്ത പ​ദ​ങ്ങൾ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യും ചെ​യ്‌​തു. പ​രാ​ജ​യ​പ്പെ​ട്ട ചർ​ച്ച​ക​ളു​ടെ​യും നിർ​ദ്ദേശ​ങ്ങ​ളു​ടെ​യും ഭാ​രം​പേ​റി​യാ​ണ് സിം​ഗ​പ്പൂർ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

വി​രു​ദ്ധ ല​ക്ഷ്യ​ങ്ങൾ
പ​ര​സ്‌​പര വി​രു​ദ്ധ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് കി​മ്മും ട്രം​പും ചർ​ച്ച​യ്‌​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. വ​ട​ക്കൻ കൊ​റി​യ​യ്‌​ക്ക് പ്ര​ധാ​ന​മാ​യും മൂ​ന്ന് ല​ക്ഷ്യ​ങ്ങ​ളാ​ണ്. - കി​മ്മി​ന്റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണം തു​ട​രു​ക, സാ​മ്പ​ത്തിക ഉ​പ​രോ​ധം നീ​ക്കി രാ​ജ്യാ​ന്തര ഒ​റ്റ​പ്പെ​ടൽ അ​വ​സാ​നി​പ്പി​ക്കു​ക, ത​ങ്ങ​ളു​ടെ നി​ല​നിൽ​പ്പി​ന്റെ ആ​ധാ​ര​മായ ആ​ണ​വാ​യു​ധ​ങ്ങൾ നി​ല​നി​റു​ത്തുക എ​ന്നി​വ​യാ​ണ​ത്. താ​ത്‌​കാ​ലിക വി​ട്ടു​വീ​ഴ്‌​ച​കൾ​ക്ക് വി​ധേ​യ​മാ​യി നേ​ട്ട​ങ്ങൾ കൊ​യ്യാ​നാ​ണ് വ​ട​ക്കൻ കൊ​റിയ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് നേ​രെ വി​രു​ദ്ധ​മാ​ണ് അ​മേ​രി​ക്ക​യു​ടെ താ​ത്‌​പ​ര്യ​ങ്ങൾ. കൊ​റി​യൻ ഉ​പ​ദ്വീ​പി​നെ പൂർ​ണ​മാ​യും ആ​ണ​വാ​യുധ വി​മു​ക്ത​മാ​ക്കു​ക, ചൈ​ന​യെ ത​ന്ത്ര​പ​ര​മാ​യി നേ​രി​ട്ട് ഈ പ്ര​ദേ​ശ​ത്ത് ആ​ധി​പ​ത്യം ഊ​ട്ടി ഉ​റ​പ്പി​ക്കു​ക, ഒ​പ്പം, ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തെ തെ​ക്കൻ കൊ​റി​യ​യിൽ നി​ല​നി​റു​ത്തുക എ​ന്നി​വ​യാ​ണ് അ​മേ​രി​ക്കൻ താ​ത്‌​പ​ര്യ​ങ്ങൾ. കൂ​ടാ​തെ നോ​ബേൽ സ​മ്മാ​നം നേ​ടാ​നു​ള്ള ട്രം​പി​ന്റെ അ​ത്യാ​ഗ്ര​ഹ​വും ചർ​ച്ച​ക​ളെ സ്വാ​ധീ​നി​ക്കും. ഇ​ത്ത​രം വി​രു​ദ്ധ താ​ത്‌​പ​ര്യ​ങ്ങൾ കൊ​മ്പു​കോർ​ക്കു​മ്പോൾ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്. എ​ന്നി​രു​ന്നാ​ലും റ​ദ്ദാ​ക്ക​പ്പെ​ട്ട ചർ​ച്ച വീ​ണ്ടും ന​ട​ക്കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം ഇ​രു​നേ​താ​ക്ക​ളും വി​ട്ടു​വീ​ഴ്‌​ച​യ്‌​ക്ക് ത​യാ​റാ​യി എ​ന്ന​തും സ​മാ​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​തു കൊ​ണ്ടും ആ​യി​രി​ക്കാം. ആ​ണ​വ- മി​സൈൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ മ​ര​വി​പ്പി​ക്കൽ, ആ​ണ​വ​പ​രീ​ക്ഷണ കേ​ന്ദ്രം അ​ട​ച്ചി​ട്ട​ത് , മൂ​ന്ന് അ​മേ​രി​ക്കൻ ത​ട​വു​കാ​രെ വി​ട്ട​യ​ച്ച​ത് തു​ട​ങ്ങി​യവ വ​ട​ക്കൻ കൊ​റിയ ഇ​തു​വ​രെ നൽ​കാ​ത്ത വി​ട്ടു​വീ​ഴ്‌​ച​ക​ളാ​ണ്. റ​ദ്ദാ​ക്കിയ സ​മ്മേ​ള​ന​ത്തി​ന് ട്രം​പി​നെ പോ​ലൊ​രാൾ വീ​ണ്ടും സ​മ്മ​തം മൂ​ളി​യ​തും താ​ത്‌​പ​ര്യം കാ​ണി​ച്ച​തും നേ​ട്ടം കൊ​യ്യാ​മെ​ന്നു​ള്ള ചി​ന്ത​യിൽ ആ​യി​രി​ക്കാം.
ര​ണ്ട് കി​റു​ക്കൻ​മാർ
പ്ര​വ​ച​നാ​തീ​ത​മായ വ്യ​ക്തി​ത്വ​ത്തി​ന്റെ ഉ​ട​മ​ക​ളാ​ണ് ട്രം​പും കി​മ്മും. അർ​ദ്ധ സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും കാ​ല​പു​രി​യ്‌​ക്ക​യ​ച്ച ര​ക്ത​ക്കൊ​തി​യ​നായ ഏ​കാ​ധി​പ​തി​യാ​യും അ​മേ​രി​ക്ക​യെ​യും മ​റ്റ് വൻ​ശ​ക്തി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച ഭ്രാ​ന്ത​നായ ആ​ണ​വാ​യുധ സ്‌​നേ​ഹി ആ​യി​ട്ടു​മാ​ണ് കിം ഇ​ത്ര​യും കാ​ലം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ' കു​ള്ള​നായ റോ​ക്ക​റ്റു​കാ​രൻ ' എ​ന്ന് ട്രം​പ് കി​മ്മി​നെ വി​ശേ​ഷി​പ്പി​ച്ചി​ട്ട് മാ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. വെ​ളു​പ്പാൻ​കാ​ല​ത്തെ ട്വി​റ്റ​റി​ലൂ​ടെ അ​മേ​രി​ക്ക​യു​ടെ ന​യ​ങ്ങൾ പ്ര​ഖ്യാ​പി​ക്കു​ക, മാ​ന്യ​മായ രാ​ജ്യാ​ന്തര ബ​ന്‌​ധ​ങ്ങ​ളെ​യും ക​രാ​റു​ക​ളെ​യും യ​ഥേ​ഷ്‌​ടം നി​രാ​ക​രി​ക്കു​ക, ഉ​ഭ​യ​ക​ക്ഷി ബ​ന്‌​ധ​ങ്ങ​ളെ വെ​റും ക​ച്ച​വ​ട​മാ​യി കാ​ണുക എ​ന്നീ സ്വ​ഭാവ വി​ശേ​ഷ​ങ്ങ​ളു​ള്ള ട്രം​പ് താ​നൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മ​ണ്ടൻ​മാ​രാ​ണെ​ന്ന് ക​രു​തു​ന്ന​യാ​ളു​മാ​ണ്. കി​ഴ​വ​നായ കി​റു​ക്കൻ എ​ന്നാ​ണ് കു​റ​ച്ച് ദി​വ​സ​ങ്ങൾ​ക്ക് മുൻ​പ് ട്രം​പി​നെ കിം വി​ശേ​ഷി​പ്പി​ച്ച​ത്.
ദി​വ​സ​ങ്ങൾ​ക്ക് മുൻ​പ് പ​ര​സ്‌​പ​രം വി​ഷം തു​പ്പി വി​മർ​ശി​ച്ച ഇ​വർ എ​ങ്ങ​നെ ഇ​ത്ര​യും സ​ങ്കീർ​ണ​മായ പ്ര​ശ്നം പ​രി​ഹ​രി​ക്കും. ചർ​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ങ്കിൽ ഇ​റ​ങ്ങി​പ്പോ​രു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ട് മ​ണി​ക്കൂർ കി​മ്മി​നെ ഒ​റ്റ​യ്‌​ക്ക് കൈ​യിൽ കി​ട്ടി​യാൽ ത​ന്റെ ക​ച്ച​വട മി​ടു​ക്കു​കൊ​ണ്ട് മെ​രു​ക്കാ​മെ​ന്നാ​ണ് ട്രം​പ് ക​രു​തു​ന്ന​ത്. ട്രം​പി​ന്റെ പ​കു​തി​യിൽ താ​ഴെ മാ​ത്രം പ്രാ​യ​മു​ള്ള 34 കാ​ര​നായ കിം ഇ​ത്ത​രം മെ​രു​ക്ക​ലു​കൾ ശീ​ലി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ച​രി​ത്രം. ഈ കി​റു​ക്കൻ​മാ​രു​ടെ കൂ​ടി​ക്കാ​ഴ്‌​ച​യെ ലോ​കം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

അ​ദൃ​ശ്യ ചൈന
ഉ​ച്ച​കോ​ടി​യിൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളു​ടെ അ​ദൃ​ശ്യ സാ​ന്നി​ദ്ധ്യം കൊ​ണ്ട് ശ്ര​ദ്ധ നേ​ടു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. വൻ​സു​ര​ക്ഷാ സം​വി​ധാ​ന​ത്തിൽ സ്വ​ന്തം വി​മാ​ന​ത്തി​ലാ​ണ് ചൈന കി​മ്മി​നെ സിം​ഗ​പ്പൂ​രി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കൻ കൊ​റി​യ​യു​ടെ നി​രാ​യു​ധീ​ക​ര​ണത്തെ​ക്കാൾ ഉ​പ​രി​യാ​യി അ​മേ​രി​ക്ക​യു​മാ​യു​ള്ള കി​ട​മ​ത്‌​സ​ര​ത്തി​ലെ ത​ന്ത്ര​പ​ര​മായ നേ​ട്ട​മാ​ണ് ചൈ​ന​യു​ടെ ല​ക്ഷ്യം. ചൈ​ന​യു​ടെ താ​ത്‌​പ​ര്യ​ങ്ങൾ സം​ര​ക്ഷി​ക്കാ​തെ കി​മ്മി​ന് ചർ​ച്ച പൂർ​ത്തി​യാ​ക്കാൻ ക​ഴി​യി​ല്ല. തെ​ക്കൻ കൊ​റി​യ​യി​ലെ അ​മേ​രി​ക്ക​യു​ടെ സൈ​നിക സാ​ന്നി​ദ്ധ്യ​വും പ​ട​ക്കോ​പ്പു​ക​ളും ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം പോ​ലെ പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ളാ​ണ്. തെ​ക്കൻ കൊ​റി​യ​യെ സം​ബ​ന്‌​ധി​ച്ചി​ട​ത്തോ​ളം വ​ട​ക്കൻ കൊ​റി​യ​യിൽ നി​ന്നു​ള്ള യു​ദ്ധ​ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പ്ര​ഥമ പ​രി​ഗ​ണ​ന. ജ​പ്പാ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 1970 ന് ശേ​ഷം വ​ട​ക്കൻ കൊ​റിയ ത​ട്ടി​ക്കൊ​ണ്ടു പോയ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ വി​ട്ടു​കി​ട്ടു​ക​യും ത​ങ്ങൾ​ക്കെ​തി​രെ തൊ​ടു​ത്ത് വ​ച്ചി​ട്ടു​ള്ള മി​സൈ​ലു​കൾ നീ​ക്കം ചെ​യ്യു​ക​യും അ​ടി​യ​ന്തര ആ​വ​ശ്യ​മാ​ണ്. ഈ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ സ​ങ്കീർ​ണ​മായ താ​ത്‌​പ​ര്യ​ങ്ങൾ പ​രി​ഗ​ണി​ക്കാ​തെ ചർ​ച്ച മു​ന്നോ​ട്ടു പോ​കി​ല്ല.
പ്ര​വ​ച​നാ​തീ​ത​മായ സ്വ​ഭാവ വൈ​ശി​ഷ്‌​ട്യ​ങ്ങ​ളു​ള്ള ര​ണ്ട് രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാർ സ​ങ്കീർ​ണ​മായ ഒ​രു രാ​ജ്യാ​ന്തര പ്ര​ശ്നം വ്യ​ത്യ​സ്തമായ ല​ക്ഷ്യ​ങ്ങളോടെ പരിഹരിക്കാൻ ന​ട​ത്തു​ന്ന ചർ​ച്ച​യാ​ണ് ഇ​ന്ന​ത്തേ​ത്. മ​ര​ണം പ​തി​യി​രി​ക്കു​ന്ന സ​മാ​ധാന ദ്വീ​പി​ലെ ന​യന മ​നോ​ഹര ന​യ​ത​ന്ത്ര കാ​ഴ്‌​ച​കൾ​ക്ക​പ്പു​റ​ത്ത് വി​ജ​യം നേ​ട​ണ​മെ​ങ്കിൽ ര​ണ്ട് രാ​ജ്യ​ങ്ങ​ളും അ​വ​രു​ടെ ന​യ​ങ്ങ​ളിൽ കാ​ര്യ​മായ മാ​റ്റ​ങ്ങൾ​ക്ക് ത​യാ​റാ​വ​ണം. ഇ​ത് സാ​ദ്ധ്യ​മാ​വു​മോ എ​ന്നാ​ണ് ലോ​കം സിം​ഗ​പ്പൂ​രി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്ന​ത്.
( ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനാണ്.
ഫോൺ : 9447145381)​
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ