കുഞ്ഞാലി മരയ്ക്കാറിൽ മോഹൻലാലിനൊപ്പം പ്രഭുവും
June 14, 2018, 5:42 pm
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ഞ്ഞാലി മരയ്‌ക്കാറിൽ തമിഴ് നടൻ പ്രഭുവും അഭിനയിക്കുന്നു. കാലാപാനി എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് മോഹൻലാൽ -പ്രിയദർശൻ - പ്രഭു ടീം ഒന്നിക്കുന്നത്. 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ ബഡ്‌ജറ്റിലാണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്‌ക്കാരുടെ ഡയലോഗ് ഉൾപ്പെടുത്തിയ പോസ്‌റ്റർ നേരത്തെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി വേഷമിടുന്നത് മധുവാണ്. കുട്ട്യാലി മരയ്ക്കാർ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. ചരിത്രത്തിൽ നാല് മരയ്ക്കാർമാരാണുള്ളത്. അതിൽ നാലാമനായാണ് മോഹൻലാൽ എത്തുന്നത്. നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രം പറയുന്നത്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വൻ ബജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി.കുരുവിള, സി.ജെ.റോയ് എന്നിവർ ചേർന്നാണ്. പ്രിയദർശൻ തന്നെയാണ് തിരക്കഥ രചിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാർ എന്ന പേരിൽ 1967ൽ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ പരീക്കുട്ടി നിർമിച്ച് എസ്.എസ് രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ