ഊട്ടിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം, 28 പേർക്ക് പരിക്ക്
June 14, 2018, 5:44 pm
ഊട്ടി: തമിഴ്‌നാട് സ്‌റ്റേറ്റ് കോർപ്പറേഷന്റെ ബസ് ഊട്ടിയിൽ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ബസിലുണ്ടായിരുന്ന 28ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ 22 പേരെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കോയമ്പത്തൂരിലേക്ക് അയച്ചു.

ഊട്ടിയിൽ നിന്നു കൂനൂരിലേയ്ക്കു പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. റോഡിലെ ഗട്ടറിൽ അകപ്പെടാതെ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിലെ .യാത്രക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ്, അന്ധിശമന സേനാ , ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ