എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ച സംഭവം: പൊലീസുകാരനെതിരെ കേസെടുക്കാൻ നീക്കം
June 14, 2018, 6:19 pm
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി നൽകിയ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ നീക്കം. ബറ്റാലിയൻ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ഗവാസ്‌ക്കറിനെതിരെയാണ് കേസെടുക്കാൻ നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ എ.ഡി.ജി.പിയുടെ മകളെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും തിരുവനന്തപുരം കനകക്കുന്നിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌ക്കറിനെ അസഭ്യം പറഞ്ഞിരുന്നതായും ഇക്കാര്യത്തിൽ ഗവാസ്‌ക്കർ എ.ഡി.ജി.പിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. രാവിലെ കനകക്കുന്നിൽ വച്ചും അസഭ്യം പറയുന്നത് തുടർന്നു.

എന്നാൽ ഇതിനെ എതിർത്ത ഗവാസ്‌ക്കർ ഇനിയും അസഭ്യം തുടർന്നാൽ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതിൽ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകൾ വാഹനത്തിൽ നിന്ന് ഇറങ്ങുകയും ഗവാസ്‌ക്കറെ മൊബൈൽ ഫോൺ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഗവാസ്‌ക്കർ മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ എ.ഡി.ജി.പി തയ്യാറായിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ