ഡോക്‌ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി
June 14, 2018, 7:05 pm
ഗയ (ബീഹാർ): യുവാവായ ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയയിൽ ബുധനാഴ്ച രാത്രി എട്ട് മണിക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡോക്ടറും കുടുംബവും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു.

ആൾത്താമസമില്ലാത്ത സ്ഥലത്തുകൂടി കടന്നുപോയപ്പോൾ ഇരുപതോളംവരുന്ന സംഘം ഇവരെ വളയുകയായിരുന്നു. ഭാര്യയേയും മകളെയും ഉപദ്രവിച്ചപ്പോൾ തടയാൻ ശ്രമിച്ച ഡോക്ടറെ സംഘം ബലം പ്രയോഗിച്ച് അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. തുടർന്ന് ഭാര്യയേയും പന്ത്രണ്ടുവയസുള്ള മകളെയും അക്രമികൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം അക്രമികൾ രക്ഷപെട്ടു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ സംഘം പ്രദേശത്തുകൂടി കടന്നുപോയ വിദ്യാർത്ഥികളെ കൊള്ളയടിച്ചതായും പൊലീസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ