കെവിൻ കേസിലെ പ്രതി വീഡിയോ കോൾ വിളിച്ച സംഭവം: കോടതി കേസെടുത്തു
June 14, 2018, 7:21 pm
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിൻ കോടതി വളപ്പിൽ വീഡിയോ കോൾ വിളിച്ച സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന് ഷെഫിന്റെ ബന്ധുവിന്റെ കൈയിൽ നിന്നും ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ഷെഫിൻ വീഡിയോ കോളിലൂടെ വീട്ടുകാരോട് സംസാരിച്ചത്.

സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ സുരക്ഷാ ഡ്യൂട്ടിക്കാരായ എ.ആർ ക്യാമ്പിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. പ്രതികളെ പിന്തിരിപ്പിക്കാനോ സംഭവം ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താനോ പൊലീസുകാർ തയാറായില്ലെന്നു ഡി.വൈ.എസ്‌.പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ