ഉദ്ഘാടനപ്പോരിൽ 'റഷ്യൻ വിപ്ലവം", സൗദിയെ അഞ്ച് ഗോളിന് തകർത്ത് ആതിഥേയർ
June 14, 2018, 10:33 pm
മോസ്കോ: ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ന്റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ റഷ്യയ്ക്ക് തകർപ്പൻ വി​ജയം. ആ​ദ്യ പ​കു​തി​യിൽ​ത്ത​ന്നെ ര​ണ്ട് ഗോ​ളു​കൾ നേ​ടി റ​ഷ്യ മു​ന്നിലായി​രുന്ന റഷ്യ രണ്ടാം പകുതി​യി​ൽ മൂന്നെണ്ണം കൂടി​യടി​ച്ച് 5-0ത്തി​ന് വി​ജയം ആധി​കാരി​കമാക്കി​. ലൂ​ഷ്‌​നി​ക്കി സ്റ്റേ​ഡി​യ​ത്തി​ലെ പ്രൗഡ ഗം​ഭീര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​കൾ​ക്ക് ശേ​ഷം മ​ത്സ​ര​ത്തി​ന് വി​സി​ലു​യർ​ന്ന​പ്പോൾ ആ​രാ​ധ​ക​രെ ഗോൾ ല​ഹ​രി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യർ​ത്തി​യ​ത് ഇരട്ടഗോളടി​ച്ച ഡെ​നി​സ് ഷെ​റി​ഷേ​വു​ം ഒാരോ ഗോൾ നേടി​യ യൂ​റി ഗാ​സിൻസ്‌​‌​കി​യും ആർട്ടി​യോം സി​യൂബയും ഗോളോവി​നുമാ​ണ്. 12​-ാം മി​നി​ട്ടിൽ ഒ​രു ത​കർ​പ്പൻ ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ഗാ​സിൻ​സ്കി ഇൗ ലോ​ക​ക​പ്പി​ലെ ആ​ദ്യ​ഗോ​ളി​ന് ഉ​ട​മ​യാ​യ​ത്. 43​-ാം മി​നി​ട്ടി​ലാ​യി​രു​ന്നു ഷെ​റിഷേ​വി​ന്റെ ആദ്യ ഗോൾ. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യാ​ണ് ഷെ​റി​ഷേ​വ് വല കു​ലു​ക്കി​യ​ത്.ഇൻജുറി​ ടൈമി​ലായി​രുന്നു രണ്ടാം ഗോൾ . 70-ാം മി​നി​ട്ടി​ൽ പകരക്കാരനായി​റങ്ങി​യ സി​യൂബ 71-ാം മി​നി​ട്ടി​ലാണ് സ്കോർ ചെയ്തത്.കളി​ അവസാനി​ക്കുന്നതി​ന് തൊട്ടുമുമ്പ് അലക്സാണ്ടർ ഗോളോവി​ൻ അവസാനഗോളും നേടി​.

സ്വ​ന്തം കാ​ണി​കൾ​ക്ക് മു​ന്നിൽ ആ​വേ​ശ​ത്തോ​ടെ ഇ​റ​ങ്ങിയ റ​ഷ്യ തു​ട​ക്കം മു​തൽ ക​ളം നി​റ​ഞ്ഞു​ക​ളി​ക്കാൻ തു​ട​ങ്ങി. ര​ണ്ടാം​മി​നി​ട്ടിൽ​ത്ത​ന്നെ റ​ഷ്യ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്കിൽ​നി​ന്ന് സൗ​ദി ഗോൾ​മു​ഖ​ത്ത് പ​ന്തെ​ത്തി​യി​രു​ന്നു. ഏ​ഴാം മി​നി​ട്ടിൽ സൗ​ദി​യെ വി​റ​പ്പി​ച്ച് മ​റ്റൊ​രു ആ​ക്ര​മ​ണം കൂ​ടി റ​ഷ്യ ന​ട​ത്തി​യെ​ങ്കി​ലും സൗ​ദി നാ​യ​കൻ ഒ​സാമ ഹ​വ്സാ​വി​യു​ടെ പ്ര​തി​രോ​ധം അ​പ​ക​ടം ഒ​ഴി​വാ​ക്കി. 11​-ാം മി​നി​ട്ടി​ലും ഹ​വ്സാ​വി​യു​ടെ ഒ​രു​ഗ്രൻ പ്ര​തി​രോ​ധം റ​ഷ്യ​യു​ടെ വ​ഴി മു​ട​ക്കി.

എ​ന്നാൽ തൊ​ട്ടു​പി​ന്നാ​ലെ ലൂ​ഷ്‌​നി​ക്കി സ്റ്റേ​ഡി​യ​ത്തെ​യാ​കെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് ഇൗ ലോ​ക​ക​പ്പി​ലെ ആ​ദ്യ​ഗോൾ പി​റ​ന്നു. ഒ​രു കോർ​ണർ കി​ക്കി​നെ​ത്തു​ടർ​ന്നു​ണ്ടായ നീ​ക്ക​ങ്ങ​ളിൽ നി​ന്നാ​ണ് ഗാ​സിൻസ്കി സ്കോർ ചെ​യ്ത​ത്. കോർ​ണർ കി​ക്ക് ക്ളി​യർ ചെ​യ്യു​ന്ന​തിൽ പ​രാ​ജ​യ​പ്പെ​ട്ട സൗ​ദി പ്ര​തി​രോ​ധ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ഗോ​ളോ​വിൻ ഉ​യർ​ത്തി നൽ​കിയ ക്രോ​സ് വ​ല​തു​മൂ​ല​യിൽ നി​ന്ന് ഗാ​സിൻ​സ്കി വ​ല​യി​ലേ​ക്ക് ഹെ​ഡ് ചെ​യ്ത് ക​യ​റ്റു​ക​യാ​യി​രു​ന്നു. സ്കോർ 1​-0. മ​ത്സ​ര​ത്തിൽ ഗാ​സിൻ​സ്കി​യു​ടെ ആ​ദ്യ ഷോ​ട്ടാ​യി​രു​ന്നു ഗോ​ളാ​യി​മാ​റി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ സൗ​ദി​യെ ഞെ​ട്ടി​ച്ച് മ​റ്റൊ​രു മു​ന്നേ​റ്റം കൂ​ടി റ​ഷ്യ ന​ട​ത്തി. മ​ദ്ധ്യ​ഭാ​ഗ​ത്തു​നി​ന്ന് കി​ട്ടിയ പ​ന്തു​മാ​യി മു​ന്നേ​റിയ സ്‌​മൊ​ളോ​വ് തൊ​ടു​ത്തു ഷോ​ട്ട് ഒ​മർ ഹ​വ്‌​സാ​വി വ​ഴി​മാ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. ഗോ​ളി അൽ മ​യൂ​ഫ് ആ പ​ന്ത് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 19​-ാം മി​നി​ട്ടി​ലാ​ണ് സൗ​ദി​ക്ക് പ​ന്തു​മാ​യി എ​തിർ ഗോൾ മു​ഖ​ത്തേ​ക്കൊ​ന്നു​ചെ​ല്ലാൻ ക​ഴി​ഞ്ഞ​ത്. എ​ന്നാൽ അ​ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാൻ ക​ഴി​ഞ്ഞ​തു​മി​ല്ല.
24​-ാം മി​നി​ട്ടിൽ പേ​ശി​വ​ലി​വ് മൂ​ലം ഗ്രൗ​ണ്ടിൽ വീ​ണു​പോയ സ​ഗോ​യേ​വി​ന് ക​ള​ത്തി​ന് പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നു. പ​ക​ര​മി​റ​ങ്ങിയ ഷെ​റി​ഷേ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടിയ അ​വ​സ​രം ഗോ​ളോ​ടെ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

36​-ാം മി​നി​ട്ടിൽ സ്‌​മൊ​ളോ​വി​നെ സൗ​ദി ഡി​ഫൻ​ഡർ ഒ​സാമ ഹ​വ്‌​സാ​മി ഫൗൾ ചെ​യ്തി​ട്ട​തി​ന് പെ​നാൽ​റ്റി അ​പ്പീൽ ചെ​യ്ത​തെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. ആ​ദ്യ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സൗ​ദി ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 43​-ാം മി​നി​ട്ടി​ൽ സോ​ബ് നി​നിൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി ഇ​ട​തു​ഫ്ളാ​ങ്കി​ലൂ​ടെ മു​ന്നേ​റിയ ഷെ​റി​ഷേ​വി​നെ ത​ടു​ക്കാൻ ര​ണ്ട് സൗ​ദി ഡി​ഫൻ​ഡർ​മാർ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഷെ​റി​ഷേ​വി​ന്റെ ത​കർ​പ്പൻ ഫി​നി​ഷിൽ ഗാ​ല​റി​കൾ വീ​ണ്ടും ആ​ര​വം മു​ഴ​ക്കി. സ്പാ​നി​ഷ് ലീ​ഗിൽ വി​യ്യാ​റ​യ​ലി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന ഷെ​റി​ഷേ​വി​ന്റെ ഗോ​ളോ​ടെ സൗ​ദി മാ​ന​സി​ക​മാ​യി ത​കർ​ന്നു. ര​ണ്ടാം പ​കു​തി​യിൽ സൗ​ദി ഉ​ണർ​ന്നു​ക​ളി​ക്കാൻ തു​ട​ങ്ങി​യെ​ങ്കി​ലും റ​ഷ്യ​യു​ടെ ടീം എ​ഫർ​ട്ടി​ന് മു​ന്നിൽ ഒ​ന്നും വി​ല​പ്പോ​യി​ല്ല. 71​-ാം മി​നി​ട്ടിൽ സി​യൂ​ബ​യു​ടെ വ​ക​യാ​യി റ​ഷ്യ​യു​ടെ മൂ​ന്നാം ഗോ​ളും പി​റ​ന്ന​തോ​ടെ ലൂ​ഷ്‌​നി​ക്കി ആ​വേ​ശ​ത്തി​ര​ക​ളി​ലാ​റാ​ടി. ഇൻജുറി​ ടൈമി​ൽ രണ്ട്ഗോളും കൂടി​ വീഴ്ത്തി​ റഷ്യ ആദ്യമത്സരം അവി​സ്മണരീയമാക്കി​.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ