കേരളത്തിലോടുന്ന ട്രെയിനുകൾ കൃത്യസമയം പാലിക്കണം, റെയിൽവേ മന്ത്രിയോട് പിണറായി
June 14, 2018, 7:53 pm
തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകൾ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി. ട്രെയിനുകൾ വൈകുന്നതുമൂലം യാത്രക്കാർ അങ്ങേയറ്റം ഉത്കണ്ഠകുലരാണെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

'' നിരന്തരം ട്രെയിനുകൾ വൈകുന്നതിനെതിരെ പൊതുജനങ്ങൾ പ്രതിഷേധം ഉയർത്തുന്നതോടൊപ്പം മാദ്ധ്യമങ്ങളിൽ റെയിവെക്കെതിരായ വാർത്തകൾ സ്ഥാനം പിടിക്കുകയാണ്. സമയ കൃത്യതയുടെ കാര്യത്തിൽ ഇന്ത്യയിലെ 68 റെയിൽവെ ഡിവിഷനുകളിൽ 63ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന് ഉളളതെന്ന ദുഃഖസത്യം കൂടി ഓർമ്മിപ്പിക്കുന്നു.

ട്രാക്കുകൾ മാറ്റുന്നതടക്കമുളള റെയിൽവെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാൽ തിരുവനന്തപുരം- കാസർകോട് പാത ഇരട്ടിപ്പിക്കൽ ഏതാണ്ട് പൂർത്തിയായിട്ടും കേരളത്തിൽ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ എന്ന തരത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താൻ താങ്കളുടെ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിക്കുമ്പോഴും പുകമറ സൃഷ്‌ടിച്ച്, വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്‌കരിച്ച് യാത്രക്കാരെ കബളിപ്പിക്കാനാണ് റെയിൽവേ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ