റൈ​​​സിം​​​ഗ് കാ​​​ശ്‌മീർ എഡിറ്റർ ഷു​​​ജാ​​​ത് ബു​​​ഖാ​​​രിയെ ഭീകരർ വധിച്ചു
June 14, 2018, 7:52 pm
ശ്രീ​ന​ഗർ: പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​ക​നും റൈ​സിം​ഗ് കാ​ശ്മീർ ദി​ന​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ ബെക്കിലെത്തിയ മൂന്ന് ഭീകരർ വെടിവച്ചു കൊന്നു. പെ​രു​ന്നാ​ളി​ന്റെ ത​ലേ ദി​വ​സ​മായ ഇ​ന്ന​ലെ വൈകിട്ട് ഇഫ്താർ വിരുന്നിന് പോ​കാ​നായി ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

ശ്രീ​ന​ഗർ പ്ര​സ് കോ​ള​നി​യി​ലെ ഓ​ഫീ​സി​നു പു​റ​ത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
ഉ​ടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷു​ജാ​ത് ബു​ഖാ​രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നിയോഗിച്ച രണ്ട് അംഗരക്ഷകർക്കും വെ​ടി​യേ​റ്റു. ഇ​വ​രിലൊ​രാൾ ആ​ശു​പ​ത്രി​യിൽ വെ​ച്ച് മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ര​ണ്ടാ​മ​ന്റെ നില ഗു​ര​ത​ര​മാ​ണ്.

1997 മു​തൽ 2012 വ​രെ ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്റെ ശ്രീ​ന​ഗർ പ്ര​ത്യേക ലേ​ഖ​ക​നാ​യി​രു​ന്നു അദ്ദേഹം. ഫ്ര​ണ്ട‌്ലൈൻ മാ​സി​ക​യി​ലും പി​ന്നീ​ട് പ്ര​വർ​ത്തി​ച്ചു. പാകിസ്ഥാനുമായുള്ള അനുര‌ഞ്ജനത്തിനുള്ള സമാന്തര ചർച്ചകളിൽ പങ്കാളിയായിരുന്നു.

2000 ത്തിൽ ഇ​ദ്ദേ​ഹ​ത്തി​നു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ര​ണ്ട് പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്. സം​ഭ​വ​ത്തിൽ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂബ മു​ഫ്തി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പു​ണ്യ​ദി​ന​മായ റം​സാ​നിൽ വ​രെ ഭീ​ക​ര​ത​യു​ടെ ക​റു​ത്ത ക​ര​ങ്ങൾ പ്ര​വർ​ത്തി​ച്ചു തു​ട​ങ്ങി. ക​ണ്ണിൽ ചോ​ര​യി​ല്ലാ​ത്ത ഈ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മെ​ഹ​ബൂബ പ​റ​ഞ്ഞു.

കാശ്മീർ മുൻ മു​ഖ്യ​മ​ന്ത്രി ഒ​മർ അ​ബ്ദു​ള്ള സം​ഭ​വ​ത്തിൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി,​ പ​ത്രാ​ധിപ സം​ഘ​ട​ന​യായ എ​ഡി​റ്റേ​ഴ്സ് ഗൈ​ഡ്, പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​കർ തു​ട​ങ്ങി​യ​വർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ