യുവനടിമാരെ ഭീഷണിപ്പെടുത്തി പെൺവാണിഭം, നിർമാതാവും ഭാര്യയും അറസ്റ്റിൽ
June 14, 2018, 10:00 pm
വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുഗു വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഏപ്രിലിൽ ഇവരെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും കഴി‌ഞ്ഞ ദിവസം ഒരു പ്രാദേശിക മാദ്ധ്യമം വാർത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോൾ ആറ് പെൺകുട്ടികൾ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച് കുറ്റപത്രത്തിൽ പറയുന്നു. യു.എസിൽ എത്തുന്ന യുവനടിമാരെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പെൺകുട്ടികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിർജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ