ഒരു മിസ് കോൾ മതി, ബി.എസ്.എൻ.എൽ സേവനങ്ങൾക്കായി വീട്ടിലെത്തും
June 14, 2018, 9:11 pm
കോട്ടയം: ബി.എസ്.എൻ.എല്ലിന്റെ ഏത് സേവനങ്ങളും ഇനി വീട്ടിലിരുന്നു ബുക്ക് ചെയ്യാം. ഈ സേവനം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് കോട്ടയത്ത്. ആധാർ ലിങ്കിംഗ് മൊബൈൽ നെറ്റ്‌വർക്ക് പോർട്ടിംഗ്, അല്ലെങ്കിൽ പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് അല്ലെങ്കിൽ പുതിയ സിം തുടങ്ങി ജനങ്ങളുടെ ഏതു ടെലികോം സേവനങ്ങളും ഇനി വീട്ടിൽ ഇരുന്നു ബുക്ക് ചെയ്യാനുള്ള സംവിധാനം ബി.എസ്.എൻ.എൽ ഒരുക്കിയിരിക്കുന്നു.

94009 03030 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ ആവശ്യമുള്ള സർവീസ് തരാനായി ബി.എസ്.എൻ.എൽ വീട്ടിലേക്കെത്തും. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ബുദ്ധിമുട്ടില്ലാതെ വേഗത്തിൽ സർവീസ് കൊടുക്കാൻ വേണ്ടിയാണ് ബി.എസ്.എൻ.എൽ ഇങ്ങനെ ഒരു പദ്ധതി ആവിഷകരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ