മോദിയുടെ വസതിയിൽ പറക്കുംതളിക, വികസനം അറിയാൻ എത്തിയതാണെന്ന് കോൺഗ്രസ്
June 14, 2018, 9:42 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മാവോയിസ്റ്റ് വധഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് സമീപം പറക്കും തളികയെത്തിയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഏഴിന് ലോക് കല്യാൺ മാർഗിലുള്ള മോദിയുടെ വസതിയെ ചുറ്റിപ്പറ്റി അജ്ഞാത വസതു പറക്കുന്നത് കണ്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വസതിയുൾപ്പെട്ട പ്രദേശം വ്യോമ നിരോധനമേഖലയാണ്. സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ മോദിയെ കളിയാക്കാനുള്ള വിഷയമായി എതിരാളികൾ ഇതിനെ ഏറ്റെടുത്തു. അന്യഗ്രഹ ജീവികൾ പോലും വികസനത്തേക്കുറിച്ചറിയാൻ എത്തുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. പറക്കും തളിക എത്തിയതെവിടെ നിന്നാണെന്ന് കണ്ടെത്തിയാൽ മോദി അവിടേക്ക് യാത്ര നടത്തുമെന്നും ചിലർ സോഷ്യൽ മീഡിയയിൽ പരിഹസിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ