കാശ്‌മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി
June 14, 2018, 10:38 pm
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുൽവാമയിലെ ഗുസൂവിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവർത്തിക്കുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അതേസമയം സൈനികന്റെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അവധിക്ക് നാട്ടിൽ പോയ സൈനികനെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. റംസാൻ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികൾ സൈന്യം നിർത്തിവെച്ചിരുന്നു. ഇത് മുതലാക്കി ഭീകരർ കാശ്മീരിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതായും അക്രമപ്രവർത്തനങ്ങളുടെ എണ്ണം കൂടിയതായും അധികൃതർ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം മേയിൽ സുഹൃത്തിന്റെ വിവാഹ സൽകാരത്തിൽ പങ്കെടുക്കാനെത്തിയ സൈനികോദ്യോഗസ്ഥനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. രജ്പുത്താന റൈഫിൾസിലെ ഉമ്മർ ഫായിസ് എന്ന സൈനികനെയാണ് ഭീകരർ വധിച്ചത്. തട്ടിക്കൊണ്ടുപോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ