ജെയ് മലയാളത്തിൽ
July 7, 2018, 9:31 am
ചെന്നൈ 600028, സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് യുവതാരം ജെയ് മലയാളത്തിൽ അരങ്ങേറുന്നു. മമ്മൂട്ടി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന രാജാ 2 വിലൂടെയാണ് ജെയ് മലയാളത്തിൽ തുടക്കമിടുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവയുടെ അനന്തരവനാണ് ജെയ്. ഭഗവതിയിൽ വിജയ്യുടെ അനിയനായാണ് ജെയ് സിനിമയിൽ തുടക്കമിടുന്നത്. തമിഴിൽ വെങ്കട്ട് പ്രഭുവിന്റെ പാർട്ടി, എ.എൻ. പിച്ചുമണി സംവിധാനം ചെയ്യുന്ന ജറുഗണ്ടി എന്നീ ചിത്രങ്ങളിലാണ് ജെയ് ഇപ്പോൾ അഭിനയിക്കുന്നത്.

മലയാളി താരം റെബാ മോണിക്ക ജോണാണ് ജറുഗണ്ടിയിൽ ജെയ്യുടെ നായിക. ബ്‌ളോക്ക് ബസ്റ്ററായ പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ ടീമൊന്നിക്കുന്ന രാജാ 2 വൈശാഖിന്റെ കന്നിച്ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയായിരിക്കില്ലെന്നാണ് സൂചന. ആഗസ്റ്റ് ഒൻപതിന് എറണാകുളത്ത് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുന്ന രാജാ 2 നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് നിർമ്മിക്കുന്നത്. അനുശ്രീയാണ് താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിലെ ഒരു നായിക. ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോപി സുന്ദറിന്റെതാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ